രൂപക്ക് സര്‍വകാല തകര്‍ച്ച; ഒരു ഡോളറിന് 84 രൂപ 7 പൈസ

ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപക്ക് റെക്കോര്‍ഡ് തകര്‍ച്ച

Update:2024-10-11 16:15 IST

Image : Canva

ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപക്ക് റെക്കോര്‍ഡ് തകര്‍ച്ച. ഒരു ഡോളറിന് വെള്ളിയാഴ്ച രേഖപ്പെടുത്തിയ നിരക്ക് 84 രൂപ 7 പൈസയാണ്. സെപ്തംബര്‍ 12നാണ് ഇതിനു മുമ്പ് രൂപ ഏറ്റവും താഴെയായത്. അന്ന് 83 രൂപ 98 പൈസയായിരുന്നു. അസംസ്‌കൃത എണ്ണ വില വര്‍ധന, ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ പണമൊഴുക്ക് എന്നിവയാണ് തകര്‍ച്ചക്ക് കാരണം.
Tags:    

Similar News