ടെക്‌നോളജി ഡെവലപ്‌മെന്റ് ബോർഡംഗമായി കിറ്റക്‌സിന്റെ സാബു ജേക്കബ്

Update: 2018-12-28 10:58 GMT

കിറ്റക്‌സ് ഗാര്‍മെന്റ്‌സ് മാനേജിംഗ് ഡയറക്റ്ററും കിഴക്കമ്പലം എന്ന ഗ്രാമത്തിന് പുതിയ വികസനവഴികള്‍ കാട്ടിക്കൊടുത്ത ട്വന്റി 20 എന്ന രാഷ്ട്രീയ കൂട്ടായ്മയുടെ ചീഫ് കോര്‍ഡിനേറ്ററുമായ സാബു എം ജേക്കബിന് പുതിയ സ്ഥാനം.

ടെക്‌നോളജി ഡെവലപ്‌മെന്റ് ബോര്‍ഡ് അംഗമായാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള ഏക അംഗമാണ് സാബു.

ബിസിനസ് രംഗത്തും പൊതുപ്രവര്‍ത്തനത്തിലും പുലര്‍ത്തുന്ന മികവിനുള്ള അംഗീകാരമാണ് സാബു എം.ജേക്കബിന്റെ പുതിയ സ്ഥാനം. നവജാത ശിശുക്കള്‍ക്കായുള്ള വസ്ത്രനിര്‍മാണരംഗത്തെ ലോകത്തിലെ തന്നെ മൂന്നാമത്തെ കമ്പനിയാക്കി കിറ്റക്‌സിനെ വളര്‍ത്താന്‍ സാബു ജേക്കബിന് കഴിഞ്ഞിട്ടുണ്ട്.

പൊതുപ്രവര്‍ത്തന രംഗത്തും സജീവമായ സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി 20 എന്ന രാഷ്ട്രീയ പാര്‍ട്ടി ഐതിഹാസികമായ വിജയത്തിലൂടെയാണ് ഗ്രാമപഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്.

കേന്ദ്രസര്‍ക്കാരിന്റെ സയന്‍സ് & ടെക്‌നോളജി വിഭാഗത്തിന് കീഴിലാണ് ടെക്‌നോളജി ഡെവലപ്‌മെന്റ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് സാബുവിന്റെ നിയമനം. ഇദ്ദേഹം ഉള്‍പ്പടെ 11 അംഗങ്ങളാണ് ബോര്‍ഡിലുള്ളത്.

Similar News