ഓഹരി വിപണിയിലെ കൃത്യമായ നിക്ഷേപ രീതികള്‍ എങ്ങനെ? സെബി സൗജന്യ മാസ്റ്റര്‍ ക്ലാസ്

ഓഹരി വിപണിയില്‍ വലിയ കയറ്റിറക്കങ്ങള്‍ ദൃശ്യമാകുന്ന സാഹചര്യത്തില്‍ കൃത്യമായ നിക്ഷേപരീതികള്‍ പിന്തുടരേണ്ടത് അനിവാര്യമാണ്

Update:2025-01-03 17:44 IST

Image Courtesy: Canva

ഓഹരി വിപണി നിക്ഷേപങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കാനായി ഓഹരി വിപണി നിയന്ത്രകരായ സെക്യൂരിറ്റിസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും സംയുക്തമായി സൗജന്യ മാസ്റ്റര്‍ ക്ലാസ് സംഘടിപ്പിക്കുന്നു. ജനുവരി 5,12,19,26 തീയതികളിലാണ് സെബി സ്മാര്‍ട്ട് ട്രെയിനര്‍ ഡോ.സനേഷ് ചോലക്കാട് നയിക്കുന്ന പരിശീലനം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് 9847436385 എന്ന നമ്പരില്‍ മെസ്സേജ് അയച്ചു ബന്ധപ്പെടാവുന്നതാണ്.

ക്ലാസ് വിവരങ്ങള്‍

ജനുവരി 5 ഞായര്‍ രാത്രി 8:00 മണി -ഓഹരി വിപണി നിക്ഷേപം എങ്ങനെ
ജനുവരി 12 ഞായര്‍ രാത്രി 8:00 മണി -ഓഹരി വിപണിയിലെ വിവിധ നിക്ഷേപ തന്ത്രങ്ങള്‍
ജനുവരി 19 രാത്രി 8:00 മണി : മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം - വ്യത്യസ്ത നിക്ഷേപ രീതികള്‍
ജനുവരി 26 ഞായര്‍ രാത്രി 8:00 മണി - മികച്ച ഓഹരികളെ എങ്ങനെ കണ്ടെത്താം?
Tags:    

Similar News