പ്രവാസികള്‍ക്ക് തിരിച്ചടിയാകും; കൂടുതല്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ച് സൗദി

നടപടി വ്യാഴാഴ്ച മുതല്‍ നടപ്പാകും.

Update: 2021-12-28 11:43 GMT

സ്വദേശിവത്കരണം തുടരുന്ന സൗദി അറേബ്യയില്‍ കൂടുതല്‍ തൊഴില്‍ മേഖലകളില്‍ നിന്നും വിദേശികള്‍ പുറത്ത്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം കസ്റ്റംസ് ക്ലിയറന്‍സ്, ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്ഷന്‍, എന്‍ജിനീയറിംഗ്-ടെക്നിക്കല്‍ എന്നീ മൂന്ന് തൊഴില്‍ മേഖലകള്‍ കൂടി ഉടന്‍ സ്വദേശിവത്കരിക്കപ്പെടും. പുതിയ നടപടി വ്യാഴാഴ്ച മുതല്‍ നടപ്പാകും.

കസ്റ്റംസ് ക്ലിയറന്‍സ് മേഖലയിലെ ജനറല്‍ മാനേജര്‍, സര്‍ക്കാര്‍ റിലേഷന്‍സ് ഉദ്യോഗസ്ഥന്‍, കസ്റ്റംസ് ക്ലിയറന്‍സ് ക്ലര്‍ക്ക്, കസ്റ്റംസ് ഏജന്റ്, കസ്റ്റംസ് ബ്രോക്കര്‍, ട്രാന്‍സിലേറ്റര്‍ എന്നീ തസ്തികകളില്‍ നിന്നും വിദേശികളെ പുറത്തിറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയാണ്.
സൗദിയില്‍ വിദേശികളുടെ നെഞ്ചിടിപ്പേറ്റി സ്വകാര്യ തൊഴില്‍ മേഖലയില്‍ സ്വദേശികളായ സ്ത്രീപുരുഷ ജീവനക്കാരുടെ എണ്ണവും ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍. സ്വദേശിവത്ക്കരണ പദ്ധതികള്‍ ഫലം കാണുന്നതിന്റെ തെളിവാണിത്. ഈ വര്‍ഷം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 19 ലക്ഷമായി ഉയര്‍ന്നതായാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍.
സ്വകാര്യ മേഖലയിലെ സൗദി തൊഴിലാളികളുടെ എണ്ണം ഇത്രയധികം വര്‍ധിക്കുന്നത് ആദ്യമായാണ്. കഫേകള്‍, റെസ്റ്റോന്റുകള്‍ എന്നിവക്ക് പുറമെ മെഡിസിന്‍, ഫാര്‍മസി, ദന്തചികിത്സ, എന്‍ജിനീയറിംഗ് പ്രൊഫഷനുകള്‍, അക്കൗണ്ടിംഗ് പ്രൊഫഷനുകള്‍ തുടങ്ങി നിരവധി മേഖലകളില്‍ നടന്ന സ്വദേശിവത്കരണം തുടരുകയാണ്.


Tags:    

Similar News