നായകളില്‍ പുതിയ കൊറോണ വൈറസ്; മനുഷ്യലേക്കും പടരും

മലേഷ്യയില്‍ എട്ടു പേര്‍ക്ക് രോഗബാധ

Update:2021-05-22 17:20 IST

നായകളില്‍ നിന്ന് മനുഷ്യനിലേക്ക് പടരാവുന്ന പുതിയ കൊറോണ വൈറസുകളെ തിരിച്ചറിഞ്ഞ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. 2018 മുതല്‍ ഈ രോഗാണു ഉണ്ടെന്നും മൃഗങ്ങളില്‍ നിന്നും മനുഷ്യനിലേക്ക് പടരുന്ന തിരിച്ചറിഞ്ഞിട്ടുള്ള എട്ടാമത്തെ തരം കൊറോണയാണിതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍ നിലവില്‍ ലോകത്ത് പടര്‍ന്നിരിക്കുന്ന, കോവിഡ് 19ന് കാരണമായ സാര്‍സ്്-കോവ്-2 വൈറസിനെ പോലെ അപകടകാരിയോണോ ഇതെന്ന് വ്യക്തമായിട്ടില്ല.

നിലവില്‍ മലേഷ്യയിലെ എട്ടു പേര്‍ ഈ വൈറസ് ബാധിച്ച് ചികിത്സ തേടിയിരുന്നു. ഇതില്‍ അഞ്ചരമാസം പ്രായമുള്ള ശിശുവടക്കം അഞ്ചും കുട്ടികളാണ്. രോഗികളില്‍ ഒരാളില്‍ ന്യൂമോണിയയും കണ്ടെത്തിയിരുന്നു. ഓക്‌സിജന്‍ തെറാപ്പിയടക്കമുള്ള ചികിത്സയ്ക്ക് ശേഷം നാലു മുതല്‍ ആറു ദിവസത്തില്‍ അവര്‍ ഹോസ്പിറ്റല്‍ വിടുകയും ചെയ്തു. പുതിയ വൈറസിന് CCoV-HuPn-2018 എന്നാണ് ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെയും ഒഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെയും ശാസ്ത്രജ്ഞര്‍ നാമകരണം ചെയ്തിരിക്കുന്നത്.
വവ്വാലുകളില്‍ നിന്ന് സാര്‍സ്-കോവ്- 2 വൈറസ് പടര്‍ന്നതു പോലെ നായകളില്‍ നിന്നാണ് ഇത് ആദ്യമായി മനുഷ്യരിലേക്ക് പകര്‍ന്നതെന്നാണ് അനുമാനം.
അപകടകാരിയായ കൊറോണ വൈറസ് വളര്‍ത്തു മൃഗങ്ങളില്‍ നിന്നു വരെ മനുഷ്യരിലേക്ക് പടരാമെന്നതാണ് ഇത് കാണിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
കണ്ടെത്തല്‍ സംബന്ധിച്ച കാര്യങ്ങള്‍ ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Tags:    

Similar News