സാമ്പത്തിക സുരക്ഷിതത്വം ലഭിച്ചാല്‍ 99 ശതമാനം പേരും ഇന്ത്യയില്‍ ജോലി ചെയ്യില്ല, സി.ഇ.ഒ യുടെ പരാമര്‍ശം വിവാദമാകുന്നു
ഇന്ത്യയുടെ സമ്പത്തിൻ്റെ 18 ശതമാനം നിയന്ത്രിക്കുന്നത് വെറും 2,000 കുടുംബങ്ങളാണെന്നും ദേശ്പാണ്ഡെ;
ഇന്ത്യൻ തൊഴിൽ സംസ്കാരത്തെക്കുറിച്ച് ബോംബെ ഷേവിംഗ് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒ യുമായ ശന്തനു ദേശ്പാണ്ഡെ പങ്കുവെച്ച അഭിപ്രായം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു നൽകിയാൽ 99 ശതമാനം പേരും ഇന്ത്യയില്‍ അടുത്ത ദിവസം ജോലിക്ക് വരില്ലെന്നാണ് ശന്തനു ദേശ്പാണ്ഡെ പറഞ്ഞത്.
രാജ്യത്തിൻ്റെ തൊഴിൽ ശക്തിയുടെ അടിസ്ഥാന പ്രചോദനം ഇതാണ്. അസംഘടിത തൊഴിലാളികള്‍ മുതല്‍ സർക്കാർ ജീവനക്കാർ വരെയുളളവരുടെ കഥ ഒന്നു തന്നെയാണ്. രാജ്യത്ത് സമ്പത്തിൻ്റെ വിഭജനത്തെക്കുറിച്ചും ദേശ്പാണ്ഡെ ചര്‍ച്ചയുന്നയിച്ചു. ഇന്ത്യയുടെ സമ്പത്തിൻ്റെ 18 ശതമാനം നിയന്ത്രിക്കുന്നത് വെറും 2,000 കുടുംബങ്ങളാണ്. എന്നാൽ രാജ്യത്തിൻ്റെ നികുതിയുടെ 1.8 ശതമാനത്തിൽ താഴെ മാത്രമാണ് ഇവര്‍ സംഭാവന ചെയ്യുന്നതെന്നും ദേശ്പാണ്ഡെ ചൂണ്ടിക്കാട്ടി.
ഭൂരിപക്ഷം പേരും തങ്ങളുടെ കുടുംബത്തെ നിലനിർത്താൻ അത്യദ്ധ്വാനം ചെയ്യുമ്പോള്‍ കുറച്ചുപേർക്ക് അനുപാതമില്ലാതെ പ്രയോജനം ലഭിക്കുന്ന ഒരു വ്യവസ്ഥയുടെ ധാർമ്മികതയെ ദേശ്പാണ്ഡെ ചോദ്യം ചെയ്തു.
പോസ്റ്റിന് താഴെ ശക്തമായ പ്രതികരണങ്ങളാണ് മറ്റുളളവര്‍ രേഖപ്പെടുത്തുന്നത്. സാമ്പത്തിക സ്ഥിരതയേക്കാൾ ഒരു ജോലി മനസിനെ സജീവമായി നിലനിർത്തുന്നതായി ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. അതില്ലെങ്കിൽ ആളുകൾ സോഷ്യൽ മീഡിയയിലൂടെ സ്ക്രോൾ ചെയ്ത് സമയം പാഴാക്കും. കർഷകർ, അധ്യാപകർ, ആരോഗ്യ പ്രവർത്തകർ, കച്ചവടക്കാര്‍ എന്നിവരുടെ അധ്വാനത്തിലാണ് രാഷ്ട്രങ്ങൾ അഭിവൃദ്ധി പ്രാപിക്കുന്നതെന്ന് മറ്റൊരാൾ ചൂണ്ടിക്കാട്ടി.
ദേശ്പാണ്ഡെയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം