സ്പുട്‌നിക് വാക്‌സിന്‍ ഉല്‍പ്പാദനത്തിന് കേരളത്തിലും പ്ലാന്റ്: ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

യാഥാര്‍ത്ഥ്യമായാല്‍ സ്പുട്‌നികിന്റെ അഞ്ചാമത്തെ നിര്‍മാണ യൂണിറ്റായിരിക്കും ഇത്

Update: 2021-07-22 10:00 GMT

റഷ്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ സ്പുട്‌നിക്കിന്റെ ഉല്‍പ്പാദനത്തിന് കേരളത്തിലും പ്ലാന്റ് ഒരുങ്ങിയേക്കും. ഇതോടനുബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി. പ്ലാന്റ് നിര്‍മിക്കുന്നതിനുള്ള സ്ഥലം ലഭ്യമാക്കുന്നതിനുള്ള ചര്‍ച്ചകളാണ് സംസ്ഥാന സര്‍ക്കാരുമായി റഷ്യന്‍ അധികൃതര്‍ നടത്തുന്നത്. ഇത് യാഥാര്‍ത്ഥ്യമായാല്‍ സ്പുട്‌നികിന്റെ അഞ്ചാമത്തെ നിര്‍മാണ യൂണിറ്റായിരിക്കും ഇത്. നിലവില്‍ റഷ്യക്ക് പുറമെ സ്പുട്‌നിക് കൊറിയ, ബ്രസീല്‍, ചൈന, സൗദി അറേബ്യ, തുര്‍ക്കി എന്നിവിടങ്ങളിലാണ് ഉല്‍പ്പാദിപ്പിക്കുന്നത്.

ഇന്ത്യയില്‍ ഗുജറാത്തും കേരളവുമാണ് റഷ്യയുടെ പരിഗണനയിലുള്ളത്. കേരളത്തെ പരിഗണിക്കുകയാണെങ്കില്‍ തിരുവനന്തപുരത്തെ തോന്നയ്ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കിലായിരിക്കും സ്ഥലം ലഭ്യമാക്കുക. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റഷ്യന്‍ അധികൃതര്‍ കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനുമായും ഉന്നതാധികാര സമിതിയുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്.


Tags:    

Similar News