സ്റ്റാലിന്‍ വാക്ക് പാലിച്ചു: തമിഴ്‌നാട് സാമ്പത്തിക ഉപദേശക സമിതിയില്‍ രഘുറാം രാജനും

സംസ്ഥാനത്തിന്റെ സാമ്പത്തികമായ മുന്നേറ്റം ലക്ഷ്യം വച്ചാണ് വിദഗ്ധരെ സാമ്പത്തിക ഉപദേശക സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

Update: 2021-06-21 12:47 GMT

തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍. സാമ്പത്തിക ഉപദേശക സമതിയില്‍ മുന്‍ ആര്‍ബിഐ ഗവര്‍ണറായ രഘുറാം രാജനെയും ഉള്‍പ്പെടുത്തി. അഞ്ചംഗ സമിതിയില്‍ രഘുറാം രാജന് പുറമെ നൊബേല്‍ ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ എസ്‌തേര്‍ ഡുഫ്‌ലോയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന് വേണ്ട സാമ്പത്തിക നിര്‍ദേശങ്ങളായിരിക്കും ഈ സമിതി നല്‍കുക.

കേന്ദസര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രഹ്‌മണ്യം, ക്ഷേമകാര്യ സാമ്പത്തിക വിദഗ്ധന്‍ ഴാന്‍ ഡ്രെസ്സെ, മുന്‍ ധനകാര്യ മന്ത്രാലയം സെക്രട്ടറി എസ് നാരായണന്‍ എന്നിവരാണ് സാമ്പത്തിക ഉപദേശക സമിതിയിലെ മറ്റ് അംഗങ്ങള്‍. സംസ്ഥാനത്തിന്റെ സാമ്പത്തികമായ മുന്നേറ്റം ലക്ഷ്യം വച്ചാണ് വിദഗ്ധരെ ഉള്‍പ്പെടുത്തിയുള്ള സാമ്പത്തിക ഉപദേശക സമിതിയെ സ്റ്റാലിന്‍ നിയമിച്ചത്.
ഈ കൗണ്‍സിലിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നും സാമ്പത്തിക വളര്‍ച്ചയുടെ നേട്ടങ്ങള്‍ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും എത്തുമെന്ന് ഉറപ്പാക്കുമെന്നും തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് പറഞ്ഞു. തമിഴ്‌നാട് 16 ാം നിയമസഭയുടെ ആദ്യസെഷനിലാണ് സ്റ്റാലിന്‍ ഭരണത്തിന്റെ നിര്‍ണായക നീക്കം വ്യക്തമാക്കിയത്.





Tags:    

Similar News