ബിസിസിഐയോട് ബാങ്ക് ഗ്യാരന്റിയില്‍ നിന്ന് പണം ഈടാക്കാന്‍ ആവശ്യപ്പെട്ട് ബൈജൂസ്, ഡിസ്‌കൗണ്ട് വേണമെന്ന് സ്റ്റാര്‍

സ്‌പോണ്‍സര്‍ഷിപ്പ് ഉപേക്ഷിക്കുന്ന സാഹചര്യത്തിലാണ് ആവശ്യം. 2018-23 കാലയളവിലെ ഇന്ത്യയുടെ ആഭ്യന്തര-അന്താരാഷ്ട്ര മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം 6138.1 കോടി രൂപയ്ക്കായിരുന്നു സ്റ്റാര്‍ സ്വന്തമാക്കിയത്.

Update:2023-01-09 17:30 IST

courtesy: BCCI/Twitter

ബിസിസിഐയോടെ (BCCI) സ്‌പോണ്‍സര്‍ഷിപ്പ് തുക ബാങ്ക് ഗ്യാരന്റിയില്‍ നിന്ന് ഈടാക്കാമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്സി സ്പോണ്‍സറായ ബൈജൂസ്. 140 കോടി രൂപയാണ് ബാങ്ക് ഗ്യാരന്റിയായി ബൈജൂസ് നല്‍കിയിരിക്കുന്നത്. സ്‌പോണ്‍സര്‍ഷിപ്പ് ഇനിത്തില്‍ നല്‍കാനുള്ള തുകയുടെ ഒരു വിഹിതമാണ് ബാങ്ക് ഗ്യാരന്റിയില്‍ നിന്ന് ഈടാക്കണമെന്ന ആവശ്യം. ചെലവ് ചുരുക്കലിന്റെ ഭാഗമായി എഡ്ടെക്ക് കമ്പനിയായ ബൈജൂസ് സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറാനുള്ള ഒരുക്കത്തിലാണ്.

നവംബറില്‍ സ്‌പോണ്‍സര്‍ഷിപ്പ് പിന്‍വലിക്കാന്‍ ഒരുങ്ങിയ ബൈജൂസിനോട് 2023 മാര്‍ച്ചുവരെ തുടരാന്‍ ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ബൈജൂസ് 35 മില്യണ്‍ ഡോളറിന് 2023 നവംബര്‍വരെ കരാര്‍ നീട്ടിയത്. 140 കോടിയോളം ബാങ്ക് ഗ്യാരന്റിയായും ബാക്കി തുക ഇന്‍സ്റ്റാള്‍മെന്റായും നല്‍കാമെന്നാണ് ബൈജൂസ്‌ പറയുന്നത്.

സ്‌പോണ്‍സര്‍ഷിപ്പ് ഉപേക്ഷിക്കുന്ന സാഹചര്യത്തിലാണ് ആവശ്യം കമ്പനി ഉന്നയിച്ചത്. ബൈജൂസിലെ ഓഹരി വിഹിതം ഉയര്‍ത്താനൊരുങ്ങുകാണ് കമ്പനി സ്ഥാപകനായ ബൈജു രവീന്ദ്രന്‍. നിലവില്‍ കമ്പനിയില്‍ 25 ശതമാനം ഓഹരികളാണ് ബൈജുവിനുള്ളത്. ഇത് 40 ശതമാനമായി ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്.

ബൈജൂസിനെ കൂടാതെ ഡിസ്‌കൗണ്ട് ആവശ്യപ്പട്ടുകൊണ്ട് സ്റ്റാര്‍ ഇന്ത്യയും രംഗത്തുണ്ട്. 2018-23 കാലയളവിലെ ഇന്ത്യയുടെ ആഭ്യന്തര-അന്താരാഷ്ട്ര മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം 6138.1 കോടി രൂപയ്ക്കായിരുന്നു സ്റ്റാര്‍ സ്വന്തമാക്കിയത്. ഈ തുകയില്‍ 130 കോടിയോളം രൂപയുടെ കിഴിവ് നല്‍കണമെന്നാണ് സ്റ്റാറിന്റെ ആവശ്യം. നിലവിലെ കരാര്‍ ഈ വര്‍ഷം മാര്‍ച്ചിലാണ് അവസാനിക്കുന്നത്.

ബൈജൂസിന്റെയും സ്റ്റാറിന്റെയും ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിസിസിഐ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ ആണ് എംപിഎല്‍ പിന്മാറിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമിന്റെ കിറ്റ് സ്‌പോണ്‍സറായി കില്ലര്‍ എത്തിയത്. 

Tags:    

Similar News