മുന്നേറ്റം നടത്തി പവര്‍, എനര്‍ജി സ്റ്റോക്കുകള്‍; എഫ്.എം.സി.ജി ഓഹരികളും മൈനിങ് ഓഹരികളും ഇടിവില്‍; റബ്ഫിലയ്ക്ക് കുതിപ്പ്
2,074 ഓഹരികൾ ഇന്ന് മുന്നേറ്റം കാഴ്ചവെച്ചു
ഇന്നത്തെ വ്യാപാരത്തില്‍ പവര്‍, എനര്‍ജി സ്റ്റോക്കുകള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡ് (6.94% വർധന), സുസ്ലോൺ എനർജി ലിമിറ്റഡ് (4.99% വർധന), എന്‍.ടി.പി.സി (3.24%), ബി.പി.സി.എല്‍ (3.08%) തുടങ്ങിവ മികച്ച പ്രകടനം നടത്തി.
ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍ മൈനിംഗ് സ്റ്റോക്കുകള്‍ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സന്ദൂർ മാംഗനീസ് & അയൺ ഓറസ് ലിമിറ്റഡ് (1.69% വർധന), കോൾ ഇന്ത്യ ലിമിറ്റഡ് (1.41% വർധന), ഗുജറാത്ത് മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (0.94% വർധന) തുടങ്ങിയവ നേട്ടത്തിലായിരുന്നു.
സെക്യുർ ക്രെഡൻഷ്യൽസ്, ഫോക്കസ് ലൈറ്റിംഗ്, എസ്ഇഎൽ മാനുഫാക്ചറിംഗ് കമ്പനി, എജിഐ ഇൻഫ്രാ ലിമിറ്റഡ്, ഇക്വിറ്റാസ് സ്മോൾ ഫിൻ തുടങ്ങിയ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഫൈബർവെബ് ഇന്ത്യ, ടി.സി.പി.എൽ പാക്കേജിംഗ്, അസാഹി സോങ്‌വോൺ, ടി.പി.എൽ പ്ലാസ്‌ടെക്, സില്ലി മോങ്‌സ് എന്റർടൈൻമെന്റ് ഓഹരികൾ ഇന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.
റബ്ഫിലാ 12.83 ശതമാനം ഉയര്‍ന്ന് കേരള ഓഹരികളില്‍ മികച്ച പ്രകടനം നടത്തി. ഹാരിസണ്‍സ് മലയാളവും നല്ല പ്രകടനം കാഴ്ചവെച്ചു. കൊച്ചിന്‍ ഷിപ്പിയാര്‍ഡ് ഓഹരികള്‍ 3.36 ശതമാനം ഉയര്‍ന്ന് 2678 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. കേരളാ ധനലക്ഷ്മി ബാങ്ക്, പി.ടി.എല്‍ എന്റര്‍പ്രൈസസ് തുടങ്ങിയവയും കേരള ഓഹരികളില്‍ നല്ല പ്രകടനം നടത്തി.
വണ്ടര്‍ലാ ഹോളിഡേയ്സിനാണ് ഇന്ന് ഏറ്റവും നഷ്ടം നേരിട്ടത്. 4.03 ശതമാനം നഷ്ടത്തില്‍ വണ്ടര്‍ലയുടെ ഓഹരികള്‍ 847 ലാണ് ഇന്ന് ക്ലോസ് ചെയ്തത്. കമ്പനിയുടെ വരുമാനം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 172.9 കോടി രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ 184.7 കോടി രൂപയില്‍ നിന്ന് കമ്പനിക്ക് വരുമാനത്തില്‍ 6.4 ശതമാനം ഇടിവ് രേഖപ്പെടുത്തി. സി.എസ്.ബി ബാങ്ക്, പ്രൈമ ഇന്‍ഡസ്ട്രീസ്, കിറ്റക്സ് ഗാര്‍മെന്റ്സ് തുടങ്ങിയ ഓഹരികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.