100 ദിവസത്തെ ലോക്ക്ഡൗണിന് ശേഷം സിഡ്‌നി തുറന്നു
70 ശതമാനത്തില്‍ അധികം പേരും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച മുതല്‍ നഗരത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്.;
ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്‌നിയിലെ കൊവിഡ് നിയന്ത്രണങ്ങള്‍ ഭാഗീകമായി പിന്‍വലിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നൂറുദിവസത്തിലേറയായി നഗരം ലോക്ക്ഡൗണിലായിരുന്നു. കേസുകള്‍ കുറഞ്ഞതും 16 വയസിന് മുകളിലുള്ള 73.5 ശതമാനം ആളുകളും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിതും കണക്കിലെടുത്താണ് നിയന്ത്രണങ്ങളില്‍ ഇളവ്.
വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് റെസ്‌റ്റോറന്റുകളിലും പബ്ബുകളിലും മറ്റും പ്രവേശനം അനുവദിക്കുക. നിയന്ത്രണം പിന്‍വലിച്ചതറിഞ്ഞ് ജനങ്ങള്‍ കൂട്ടമായി എത്തിയതോടെ സിഡ്‌നിയിലെ പല പബ്ബുകളും ഞായറാഴ്ച അര്‍ധരാത്രി തന്നെ പ്രവര്‍ത്തം ആരംഭിച്ചിരുന്നു. വാക്‌സിനേഷന്‍ 80 ശതമാനത്തിലെത്തുമ്പോള്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാള്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ ഡിസംബര്‍ ഒന്നുവരെ വീട്ടില്‍ തന്നെ കഴിയണം. കൊവിഡിന്റെ ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 26ന് ആണ് സിഡ്‌നിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.