ഐപിഎല്‍: വിവോ പുറത്ത്, ടാറ്റ അമരത്ത്
ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ സ്ഥാനത്തുനിന്ന് ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡ് വിവോയെ മാറ്റി
രാജ്യത്തെ ക്രിക്കറ്റ് മാമാങ്കമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായി ഇനി ടാറ്റ. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ വിവോയെ മാറ്റിയാണ് ടാറ്റ എത്തുന്നത്. ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനം.
ഇന്ത്യ - ചൈന അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ചൈനീസ് ഉല്‍പ്പന്ന ബഹിഷ്‌കരണത്തിന്റെ ഭാഗമായി 2020ല്‍ വിവോയെ മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ 2021ല്‍ അവര്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ സ്ഥാനത്തേക്ക് തിരിച്ചെത്തി.
വിവോയും ബിസിസിഐയും തമ്മില്‍ 2018ലുണ്ടാക്കിയ കരാര്‍ പ്രകാരം 2023 വരെ അവര്‍ക്ക് ടൈറ്റില്‍ സ്‌പോണ്‍സര്‍ സ്ഥാനത്ത് തുടരാം. ബിസിസിഐയുമായുള്ള പരസ്പരധാരണ പ്രകാരമാണ് കമ്പനിയുടെ പിന്മാറ്റമെന്നും സൂചനയുണ്ട്.
ഇതാദ്യമായാണ് ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സറായി ടാറ്റ ഗ്രൂപ്പ് വരുന്നത്. കരാറിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.