ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്ന് എറണാകുളത്തേക്ക് മറ്റൊരു റോ-റോ ബോട്ട് കൂടി

യാത്രക്കാരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഒരു റോ-റോ കൂടി വേണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു

Update:2023-08-05 12:26 IST

Image courtesy: ro-ro kochi

കൊച്ചി നഗരസഭയുടെ മൂന്നാമത്തെ റോ-റോ വെസല്‍ ഉടനെത്തും. ഫോര്‍ട്ട്‌കൊച്ചി വൈപ്പിന്‍ ഭാഗത്തേക്ക് അനുവദിച്ച ഈ റോ-റോ വെസലിന്റെ നിര്‍മാണ ചുമതല കൊച്ചിന്‍ ഷിപ്‌യാര്‍ഡിനാണ്.

ചെലവ് 15 കോടി

സര്‍വീസ് ആരംഭിക്കാനായി 10 കോടി രൂപ ധനകാര്യ വകുപ്പ് അനുവദിച്ചിരുന്നു. 15 കോടി രൂപയാണ് നിര്‍മാണത്തിനായി ചെലവാകുന്ന തുക. ആദ്യ ഗഡുവായ 5 കോടി രൂപ കൊച്ചിന്‍ ഷിപ്‌യാര്‍ഡിന് ഉടന്‍തന്നെ കൈമാറും. കൊച്ചിന്‍ ഷിപ്‌യാര്‍ഡ് തന്നെയാണ് ആദ്യത്തെ രണ്ട് റോ-റോയും കൊച്ചി നഗരസഭയ്ക്ക് വേണ്ടി നിര്‍മിച്ചത്.യാത്രക്കാരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഒരു റോ-റോ കൂടി വേണമെന്ന ആവശ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

നിലവിലുള്ള രണ്ട് റോ-റോ ബോട്ടുകളിൽ ഒന്ന് ഇടയ്ക്ക് തകരാറിലായത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. എന്നാല്‍ തകരാറിലായ രണ്ടാമത്തെ റോ-റോ ബോട്ട് കഴിഞ്ഞ ദിവസം പുനസ്ഥാപിച്ചു. മൂന്നാമത്തെ റോ-റോ കൂടി വരുന്നതോടെ എന്തെങ്കിലും തകരാറുകള്‍ ഒരു റോ-റോയ്ക്ക് ഉണ്ടായാല്‍ യാത്രക്കാര്‍ക്ക് പ്രയാസം ഇല്ലാതെ മട്ടാഞ്ചേരി, ഫോര്‍ട്ട്‌കൊച്ചി എന്നിവിടങ്ങളില്‍ നിന്നും വൈപ്പിനിലേക്കും എറണാകുളത്തേക്കും  വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയും.


Tags:    

Similar News