ഇന്ന് നിങ്ങൾ അറിയേണ്ട 5 ബിസിനസ് വാർത്തകൾ-ഡിസം.07

Update: 2018-12-07 04:30 GMT

1. പുനർനിർമാണം: കേരളത്തിന് കേന്ദ്രത്തിന്റെ 3048 കോടി

കേന്ദ്ര ദുരന്ത നിവാരണ നിധിയിൽ നിന്ന് കേരളത്തിന് 3048.39 കോടി രൂപ പ്രളയ ദുരിതാശ്വാസം അനുവദിച്ചു. ഇതുവരെ ലഭിച്ചതിൽ വെച്ച് ഏറ്റവും വലിയ സഹായമാണിത്. അതേസമയം സംസ്ഥാനത്തിന്റെ പുനർനിർമ്മാണത്തിന് 30,000 കോടി രൂപ വേണ്ടി വരുമെന്നാണ് വിലയിരുത്തുന്നത്.

2. രാജസ്ഥാനിലും തെലങ്കാനയിലും പോളിംഗ് ആരംഭിച്ചു

രാജസ്ഥാനിലും തെലങ്കാനയിലും നിയമസഭ തെരഞ്ഞെടുപ്പ് ഇന്ന്. തെലങ്കാനയില്‍ ഏഴ് മണിക്കും രാജസ്ഥാനില്‍ എട്ട് മണിക്കുമാണ് പോളിംഗ് ആരംഭിച്ചത്‌. രാജസ്ഥാനിലെ 200ഉം തെലങ്കാനയിലെ 119 മണ്ഡലങ്ങളിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ ഡിസംബര്‍ 11-ന്.

3. ഒപെക് യോഗം: എണ്ണ ഉല്പാദനം കുറയ്ക്കും

എണ്ണ ഉല്പാദനത്തിൽ കുറവ് വരുത്താൻ എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് യോഗത്തിൽ തീരുമാനം. സൗദി അറേബ്യയുടെ സമ്മർദത്തെ തുടർന്ന് ഉത്പാദനത്തിൽ പ്രതിദിനം 10 ലക്ഷം ബാരലിന്റെ കുറവ് വരുത്തിയാൽ മതിയെന്ന് ധാരണയായി. എന്നാൽ റഷ്യയുടെ തീരുമാനം കൂടി അറിയാനുണ്ട്.

4. ഐബിഎമ്മിന്റെ സോഫ്റ്റ്‌വെയർ ഉൽപന്നങ്ങൾ വാങ്ങാൻ എച്ച്സിഎൽ

ഐബിഎമ്മിന്റെ തെരഞ്ഞെടുത്ത സോഫ്റ്റ്‌വെയർ ഉൽപന്നങ്ങൾ വാങ്ങാൻ എച്ച്സിഎൽ തീരുമാനം. 1.8 ബില്യൺ ഡോളറിനാണ് കരാർ. എച്ച്സിഎലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലാണ് ഇത്.

5. ബിജു ബാലേന്ദ്രൻ റെനോ-നിസാൻ ഓട്ടോമോട്ടീവ് ഇന്ത്യയുടെ മേധാവി

റെനോ-നിസാൻ ഓട്ടോമോട്ടീവ് ഇന്ത്യയുടെ മേധാവിയായി മലയാളിയായ ബിജു ബാലേന്ദ്രൻ. കൊല്ലം സ്വദേശിയാണ്. നിസാൻ കമ്പനിയുടെ ദക്ഷിണാഫ്രിക്കൻ വിഭാഗത്തിലും ജോലി ചെയ്തിട്ടുണ്ട്.

Similar News