ഇന്ന് നിങ്ങൾ അറിയേണ്ട 5 ബിസിനസ് വാർത്തകൾ-ഡിസം.11

Update: 2018-12-11 04:34 GMT

1. മൂന്നിടത്ത് കോണ്‍ഗ്രസ്, തെലങ്കാനയില്‍ ടി.ആര്‍.എസ്, മിസോറാമിൽ എം.എല്‍.എഫ് മുന്നിൽ

തിരഞ്ഞെടുപ്പിലെ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ കോണ്‍ഗ്രസിന് മുന്നേറ്റം. തെലങ്കാനയില്‍ കെ.ചന്ദ്രശേഖരറാവുവിന്റെ ടി.ആര്‍എസ് ആണ് മുന്നില്‍. മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് ലീഡ് ചെയ്യുന്നു.

2. സെൻസെക്സ് 500 ഇടിഞ്ഞു, നിഫ്റ്റി 10,350 പോയ്ന്റിലും താഴെ

ആർബിഐ ഗവർണർ ഉർജിത് പട്ടേലിന്റെ രാജി, തെരഞ്ഞെടുപ്പ് ഫലം എന്നിവ ഇന്ന് വിപണിയെ സ്വാധീനിച്ചു. ചൊവ്വാഴ്ച രാവിലെ സെൻസെക്സ് 500 ഇടിഞ്ഞു, നിഫ്റ്റി 10,350 പോയ്ന്റിലും താഴെയാണ് വ്യാപാരം നടത്തുന്നത്. രൂപ നാലാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയായ 72.44 ൽ എത്തി.

3. എസ്ബിഐ വായ്പ പലിശ വര്‍ധിപ്പിച്ചു

എസ്ബിഐ വായ്പാ പലിശ നിരക്ക് ഉയർത്തി. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെൻഡിങ് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കില്‍ അഞ്ച് ബേസിസ് പോയന്റിന്റെ വര്‍ധനവാണ് വരുത്തിയത്. ഡിസംബര്‍ 10 മുതലാണ് പുതുക്കിയ നിരക്ക് നിലവില്‍വന്നത്. എല്ലാ കാലാവധിയിലുമുള്ള വായ്പകള്‍ക്കും ഇത് ബാധകമാണ്.

4. സുർജിത് ഭല്ല രാജിവെച്ചു

പ്രധാനമന്ത്രിയുടെ ഇക്കണോമിക് അഡ്വൈസറി കൗൺസിലെ അഗത്വത്തിൽ നിന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനായ സുർജിത് ഭല്ല രാജിവെച്ചു. പാർട്ട് ടൈം അംഗമായിരുന്ന അദ്ദേഹം ഡിസംബർ ഒന്നിനാണ് രാജി വെച്ചത്.

5. കോർപ്പറേറ്റ് നികുതി പിരിവിൽ 5 വർഷത്തെ ഏറ്റവും വലിയ വർധന

കോർപ്പറേറ്റ് നികുതി പിരിവിൽ 18 ശതമാനം വർധന. ഇത് അഞ്ച് വർഷത്തെ ഏറ്റവും വേഗത്തിലുള്ള വളർച്ചാ നിരക്കാണ്. ഏപ്രിൽ-നവംബർ കാലയളവിലെ കണക്കാണിത്. ഡിജിറ്റൈസേഷൻ, നികുതി വിധേയത്വം, സർക്കാർ വകുപ്പുകളുടെ ഇന്റർ ലിങ്കിംഗ് എന്നിവയാണ് ഇതിന് സഹായകമായ ഘടകങ്ങൾ.

Similar News