നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: മെയ് 27

Update: 2019-05-27 05:04 GMT

കേരളത്തില്‍ നിന്നുള്ള ഇറക്കുമതി വിലക്ക് സൗദി നീക്കി

നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സൗദി അറേബ്യ നീക്കി. ഇതോടെ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ വഴി കേരളത്തില്‍ നിന്ന് പഴം, പച്ചക്കറികള്‍ കയറ്റി അയച്ചു തുടങ്ങി. നിപ്പ ബാധയെ തുടര്‍ന്ന് പ്രമുഖ ഗള്‍ഫ് രാജ്യങ്ങള്‍ കേരളത്തില്‍ നിന്നുള്ള ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, സംസ്ഥാനം നിപ്പ വിമുക്തമായെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം വന്നതിന് പുറമേ പല രാജ്യങ്ങളും വിലക്ക് നീക്കം ചെയ്തിരുന്നു.

11 മില്യണ്‍ ഡോളര്‍ ഫണ്ട് സമാഹരിച്ച് ഫ്രഷ് ടു ഹോം

മത്സ്യ, മാംസ ഇ കേമോഴ്‌സ് കമ്പനികളില്‍ മുന്‍നിരക്കാരായ ഫ്രഷ് ടു ഹോം 11 മില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിച്ചു. നിക്ഷേപത്തിന്റെ മുഖ്യഭാഗവും ഫുഡ് സപ്ലെ ശൃംഖല നവീകരിക്കാന്‍ വിനിയോഗിക്കുമെന്ന് കമ്പനി സ്ഥാപകനും സിഇഒയുമായ ഷാന്‍ കടവില്‍ അറിയിച്ചു. ബാംഗ്ലൂര്‍, ഡെല്‍ഹി, കേരളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് പ്രതിദിനം 8,000 ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മാരുതി ഇലക്ട്രിക് കാറുകള്‍ അടുത്ത വര്‍ഷം

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി അടുത്ത വര്‍ഷം മുതല്‍ ഇലക്ട്രിക് കാറുകള്‍ ഇറക്കാനൊരുങ്ങുന്നു. നിരവധി വെല്ലുവിളികള്‍ക്കിടയിലാണ് മാരുതിയുടെ ഈ തീരുമാനം. വാഗണ്‍ ആറിന്റെ ഇലക്ട്രിക് മോഡലാണ് ആദ്യം അവതരിപ്പിക്കുക. എന്നാല്‍ വാങ്ങുന്നവരുടെ താല്‍പ്പര്യം അനുസരിച്ചായിരിക്കും വാഹനം പുറത്തിറക്കുക. നിലവില്‍ 50 ഇലക്ട്രിക് വാഗണ്‍ ആറുകള്‍ പരീക്ഷണഘട്ടത്തിലാണ്.

യുവാക്കളെ നൈപുണ്യവത്കരിക്കാന്‍ പുതിയ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് തുടങ്ങിയ നവ മേഖലകളില്‍ രാജ്യത്തെ പൗരന്മാരെ നൈപുണ്യവതകരിക്കാനാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതിക്ക് രൂപം കൊടുക്കുന്നു. സര്‍ക്കാരിന്റെ സ്‌കില്‍ ഇന്ത്യ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ഇത്തരം പുതിയ നയങ്ങളിലൂടെ. പുതിയ തൊഴില്‍ സാധ്യതകള്‍ കണ്ടെത്താനും സാങ്കേതിക മേഖലയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് മാറാനും സാധിക്കുന്ന വര്‍ക്ക് ഫോഴ്‌സ് സൃഷ്ടിക്കുകയാണ് ഈ ആശയത്തിന്റെ ലക്ഷ്യം.

ജീവിതപങ്കാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് നിരോധിക്കാന്‍ അമേരിക്ക ഒരുങ്ങുന്നു

എച്ച് 1 ബി വിസ ഉടമകളുടെ ജീവിതപങ്കാളികള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് അമേരിക്ക നിരോധിക്കാനൊരുങ്ങുന്നു. ആയിരക്കണക്കിന് ഇന്ത്യന്‍ കുടുംബങ്ങളെ ആശങ്കയിലാക്കുന്ന തീരുമാനമാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്.

സാങ്കേതിക മേഖലാ രംഗത്തെ വിദഗ്ധത തൊലാളികളുടെ കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അവതരിപ്പിച്ച പദ്ധതിയായിരുന്നു എ-4 EAD(എംപ്ലോയ്‌മെന്റ് ഓതറൈസേഷന്‍ ഡോക്യുമെന്റ് )വര്‍ക്ക് വിസ.മെയ് 22ന് യുഎസ് ഗവണ്‍മെന്റ് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഈ പദ്ധതി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശമുള്ളത്.

 

 

Similar News