നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജൂൺ 19

Update: 2019-06-19 04:38 GMT

1. ഇലക്ട്രിക്ക് വാഹങ്ങൾക്കുള്ള ജിഎസ്ടി 5 ശതമാനമാക്കിയേക്കും

ഇലക്ട്രിക്ക് വാഹങ്ങൾക്കുള്ള ജിഎസ്ടി നിലവിലെ 12 ശതമാനത്തിൽ നിന്ന് 5 ശതമാനമാക്കി കുറക്കുന്ന കാര്യം സർക്കാർ പരിഗണനയിലുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 20 ന് നടക്കാനിരിക്കുന്ന യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ.

2. സ്വകാര്യ കമ്പനികളുമായി സഹകരണത്തിന് റെയിൽവേ

തിരക്കു കുറഞ്ഞ റൂട്ടുകളിൽ ട്രെയിനുകൾ ഓപ്പറേറ്റ് ചെയ്യുന്നത് സ്വകാര്യ കമ്പനികളെ ഏൽപ്പിക്കുന്ന കാര്യം റെയിൽവേയുടെ പരിഗണനയിൽ. 100 ദിവസത്തിനുള്ളിൽ ബിഡുകൾ ക്ഷണിക്കാനാണ് പദ്ധതിയിടുന്നത്. പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളെ ബന്ധിപ്പിക്കുന്ന റൂട്ടുകൾക്കായിരിക്കും പ്രഥമ പരിഗണന.

3. ജിയോയിൽ 20,000 കോടി നിക്ഷേപിച്ച് റിലയൻസ് ഇൻഡസ്ട്രീസ്

റിലയൻസ് ഇൻഡസ്ട്രീസ് തങ്ങളുടെ ടെലകോം ബിസിനസായ ജിയോയിൽ 20,000 കോടി രൂപ നിക്ഷേപിക്കും. ബ്രോഡ്ബാൻഡ്, ഇ-കോമേഴ്‌സ് ബിസിനസുകൾ വിപുലീകരിക്കാനാണ് നിക്ഷേപത്തുക ഉപയോഗിക്കുക. 5G സേവനങ്ങളുടെ ഭാവി പദ്ധതികൾക്കും തുക പ്രയോജനപ്പെടുത്തും.

4. അഴിമതി: 15 നികുതി ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കൽ

അഴിമതി ആരോപണം നേരിടുന്ന 12 ആദായനികുതി ഉദ്യോഗസ്ഥരെ പുറത്താക്കിയതിന് പിന്നാലെ പരോക്ഷ നികുതി കസ്റ്റംസ് വിഭാഗത്തിലെ 15 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുകൂടി നിര്‍ബന്ധിത വിരമിക്കല്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ജനറല്‍ ഫിനാന്‍ഷ്യല്‍ നിയമത്തില്‍ 56-ാം റൂള്‍ പ്രകാരമാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കലിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

5. പോർട്ട് ജീവനക്കാർക്ക് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വേതനം ആലോചനയിൽ

കേന്ദ്ര സർക്കാരിന് കീഴിലുള്ള പോർട്ടുകളിൽ ജീവനക്കാർക്ക് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വേതനം നൽകുന്ന കാര്യം സർക്കാർ പരിഗണനയിൽ. 32,000 ജീവനക്കാരുടെ ശമ്പളവും കൂലിയും അവരുടെ തൊഴിൽ പ്രകടനവുമായി ബന്ധിപ്പിക്കാനുള്ള പദ്ധതി ഷിപ്പിംഗ് മന്ത്രാലയം തയ്യാറാക്കിക്കഴിഞ്ഞു. യൂണിയനുകളിൽ നിന്നും എതിർപ്പ് നേരിടാൻ സാധ്യതയുള്ള ഒരു തീരുമാനമാണിതെന്നാണ് വിലയിരുത്തൽ.

Similar News