ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; നവംബര്‍ 28

Update: 2019-11-28 04:41 GMT

1. രാജ്യത്ത് പെട്രോള്‍ പമ്പുകള്‍ തുറക്കാന്‍ എണ്ണ ഇതര കമ്പനികള്‍ക്കും അവസരമൊരുക്കി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് പെട്രോള്‍ പമ്പുകള്‍ തുറക്കാന്‍ എണ്ണ ഇതര കമ്പനികള്‍ക്കും അവസരമൊരുക്കി പുതിയ നയത്തിന്റെ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറങ്ങി. പുതുതായി ലൈസന്‍സ് നേടുന്ന കമ്പനികള്‍ കുറഞ്ഞത് 100 പെട്രോള്‍ പമ്പുകള്‍ തുറക്കണമെന്നും അതില്‍ അഞ്ചു ശതമാനം ഗ്രാമീണ മേഖലയില്‍ ആയിരിക്കണമെന്നും ചട്ടമുണ്ട്.

2. സ്വകാര്യവത്കരിച്ചില്ലെങ്കില്‍ എയര്‍ ഇന്ത്യ അടച്ചുപൂട്ടേണ്ടി വരുമെന്ന് വ്യോമയാനമന്ത്രി

സ്വകാര്യവത്കരിച്ചില്ലെങ്കില്‍ എയര്‍ ഇന്ത്യ അടച്ചുപൂട്ടേണ്ടി വരുമെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍ പറഞ്ഞു.പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയിലെ എല്ലാ ജീവനക്കാരുടെയും താത്പര്യം സംരക്ഷിക്കുമെന്നും സ്വകാര്യവത്കരണം പൂര്‍ത്തിയാകുംവരെ ആര്‍ക്കും തൊഴില്‍ നഷ്ടപ്പെടില്ലെന്നും മന്ത്രി വ്യക്തമാക്കി.

3. സാമ്പത്തികമാന്ദ്യം ഉണ്ടാവില്ല; വളര്‍ച്ചാനിരക്ക് കുറഞ്ഞേക്കും- ധനമന്ത്രി

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ കുറവുണ്ടാകാമെങ്കിലും രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടാവില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. നിലവില്‍ ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യം ഇല്ലെന്നും അവര്‍ പറഞ്ഞു. സാമ്പത്തിക രംഗത്തെക്കുറിച്ച് രാജ്യസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറപടി പറയുകയായിരുന്നു അവര്‍.

4. അര്‍ബുദ മരുന്നുകള്‍ക്കുള്‍പ്പെടെ മരുന്നുകളുടെ വിലയില്‍ 85% കുറവു വരും

ഒരേ മരുന്നിനു പലയിടങ്ങളില്‍ പലവില എന്നതിനി ഉണ്ടാകില്ല. വിലനിയന്ത്രണപ്പട്ടികയില്‍ ഉള്‍പ്പെടാത്ത എല്ലാ മരുന്നുകളുടെയും വ്യാപാരലാഭം 30% ആയി കുറയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ആഭ്യന്തര കമ്പനികള്‍ തത്വത്തില്‍ അംഗീകരിച്ചു. തീരുമാനം നടപ്പാകുന്നതോടെ എല്ലായിടത്തും ഇനി ഒരേവിലയില്‍ മരുന്നു ലഭിക്കും. മാത്രമല്ല, 80% മരുന്നുകളുടെ വിലയില്‍ 85 ശതമാനത്തോളം വിലക്കുറവും വരാനാണ് സാധ്യത.

5. എഫ്‌സിഐ മൂലധനം 3500 കോടി രൂപയില്‍ നിന്ന് 10000കോടി രൂപയാക്കാന്‍ തീരുമാനം

ഭക്ഷ്യധാന്യ സംഭരണ രംഗത്തെ സര്‍ക്കാര്‍ ഏജന്‍സിയായ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എഫ്‌സിഐ) യുടെ മൂലധനം 3500 കോടി രൂപയില്‍ നിന്ന് 10000 കോടി രൂപയാക്കാന്‍ തീരുമാനം. ഈ പുതിയ നിക്ഷേപമെത്തുന്നതോടെ കട പലിശ ബാധ്യത കുറയുകയും എഫ്‌സിഐയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാകുകയും ചെയ്യും എന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ബജറ്റിലൂടെയാകും പുതിയ മൂലധനമെത്തുക.

ഡെയ്‌ലി

ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ

ലഭിക്കാൻ join Dhanam

Telegram Channel – https://t.me/dhanamonline

Similar News