നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ഏപ്രിൽ 12

Update: 2019-04-12 04:56 GMT

1. ഇന്ത്യൻ കമ്പനികളുടെ വിദേശ നിക്ഷേപത്തിൽ വർധന 

ഇന്ത്യൻ കമ്പനികളുടെ വിദേശ നിക്ഷേപത്തിൽ 18 ശതമാനം വർധന. ആർബിഐ പുറത്തുവിട്ട കണക്കനുസരിച്ച് ഈ വർഷം ഫെബ്രുവരി വരെ 269 കോടി ഡോളർ നിക്ഷേപമാണ് ഇന്ത്യൻ കമ്പനികൾക്ക് വിദേശത്തുള്ളത്. 

2. യൂബർ ഐപിഒ ഫയലിംഗ്: ലാഭം പ്രതീക്ഷിക്കരുതെന്ന് കമ്പനി 

ഒരിക്കലും ലാഭം പ്രതീക്ഷിക്കരുതെന്ന മുന്നറിയിപ്പോടെ യൂബർ ഐപിഒ ഫയലിംഗ് റിലീസ് ചെയ്തു.  “UBER” എന്ന പേരിലാണ് ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നത്. 11.27 ബില്യൺ ഡോളറാണ് 2018 റവന്യൂ. 

3. വൊഡാഫോൺ-ഐഡിയ അവകാശ ഓഹരി വില്പന 24 വരെ 

വൊഡാഫോൺ-ഐഡിയ ലിമിറ്റഡ് അവകാശ ഓഹരി വില്പനയിലൂടെ 25000 കോടി രൂപ സമാഹരിക്കുന്നു. 2019 ഏപ്രിൽ 2 വരെ ഓഹരികൾ കൈവശം ഉള്ളവർക്കാണ് അവകാശ ഓഹരിക്ക് അർഹതയുണ്ടാവുക. 10 രൂപ മുഖവിലയുള്ള ഓഹരിയുടെ അവകാശ ഓഹരിക്ക് 12.50 രൂപയാണ്. 

4. ലയനം: എയർടെൽ 7200 കോടി രൂപ ബാങ്ക് ഗ്യാരണ്ടി നൽകണമെന്ന് ഡോട്ട് 

ടാറ്റ ടെലി സർവീസിന്റെയും  ഭാരതി  എയർടെല്ലിന്റെയും  ലയനത്തിന് ടെലികോം വകുപ്പിന്റെ അനുമതി. എന്നാൽ 7,200 കോടി രൂപ ബാങ്ക് ഗ്യാരണ്ടി എയർടെൽ നൽകണമെന്നാണ് നിർദേശം. ടാറ്റയുടെ കൺസ്യൂമർ മൊബൈൽ ബിസിനസ് ആണ് എയർടെൽ ഏറ്റെടുക്കുന്നത്. 

5. പ്രധാനമന്ത്രിയുടെ വോട്ടഭ്യർത്ഥന: പെരുമാറ്റച്ചട്ടലംഘനമെന്ന് റിപ്പോർട്ട്     

ബാലാകോട്ടിൽ ആക്രമണം നടത്തിയ ഇന്ത്യൻ വ്യോമസേനാ പൈലറ്റുമാരുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് അഭ്യർഥന നടത്തിയത് തെരഞ്ഞെടുപ്പ് കമീഷന്റെ പെരുമാറ്റച്ചട്ടമനുസരിച്ചുള്ള നിർദേശങ്ങളുടെ ലംഘനമാണെന്ന് മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് നൽകി. മോദി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനം നടത്തിയെന്ന് കാണിച്ച് കോണ്‍ഗ്രസും സി.പി.എമ്മുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. 

Similar News