നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ഏപ്രിൽ 24

Update: 2019-04-24 04:49 GMT

1. ജിഎസ്ടി: പി&ജി 250 കോടി അധിക ലാഭമുണ്ടാക്കിയെന്ന് ആന്റി-പ്രൊഫിറ്ററിംഗ് അതോറിറ്റി

ജിഎസ്ടിയുടെ പേരിൽ, പി&ജി 250 കോടി രൂപയുടെ അധിക ലാഭമുണ്ടാക്കിയെന്ന് ആന്റി-പ്രൊഫിറ്ററിംഗ് അതോറിറ്റിയുടെ കണ്ടെത്തൽ. 28 ശതമാനം നികുതി സ്ലാബിൽ നിന്ന് 18 ശതമാനമായി ചില \ഉൽപന്നങ്ങളുടെ ജിഎസ്ടി കുറിച്ചിട്ടും കമ്പനി ഇതു നടപ്പാക്കിയില്ലെന്നാണ് അതോറിറ്റി വിലയിരുത്തുന്നത്.

2. റിലയൻസ് ജിയോയിൽ ഓഹരി പങ്കാളിത്തം നേടാൻ സോഫ്റ്റ് ബാങ്ക്

ജപ്പാൻ ആസ്ഥാനമായ നിക്ഷേപ സ്ഥാപനമായ സോഫ്റ്റ് ബാങ്ക് ഇന്ത്യയുടെ റിലയൻസ് ജിയോയിൽ ഓഹരി പങ്കാളിത്തം നേടുമെന്ന് റിപ്പോർട്ട്. 200-300 കോടി ഡോളറിന്റെ ഓഹരിയായിരിക്കും സോഫ്റ്റ് ബാങ്ക് സ്വന്തമാക്കുക.

3. ലീല-ബ്രുക്ഫീൽഡ് കരാർ: ഐടിസി കമ്പനി ട്രിബ്യുണലിനെ സമീപിച്ചു

ലീല വെൻച്വറിന്റെ ഹോട്ടൽ അസറ്റുകൾ കനേഡിയൻ ഫണ്ടായ ബ്രുക്ഫീൽഡിന് വിൽക്കാനുള്ള നീക്കത്തിനെതിരെ ഐടിസി രംഗത്ത്. ലീല വെൻച്വറിന്റെ തീരുമാനത്തിനെതിരെ നാഷണൽ കമ്പനി ലോ ട്രിബ്യുണലിനെ സമീപിച്ചിരിക്കുകയാണ് ഐടിസി. ഐടിസിയ്ക്ക് ലീലയിൽ 7.92% ഓഹരി പങ്കാളിത്തമുണ്ട്.

4. ക്രെഡിറ്റ് സ്കോർ പരിശോധിക്കാനുള്ള സംവിധാനവുമായി പേടിഎം

ഉപഭോക്താക്കൾക്ക് തങ്ങളുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കാനുള്ള സംവിധാനവുമായി പേടിഎം. പേടിഎം ആപ്പ് ഉപയോഗിക്കുന്നവർക്കാണ് ഈ സൗകര്യം ലഭ്യമാവുക.ഇമെയിൽ വഴി വിശദമായ ക്രെഡിറ്റ് റിപ്പോർട്ട് ലഭിക്കുകയും ചെയ്യും.

5. പ്രവാസിച്ചിട്ടി ഇന്നുമുതൽ എല്ലാ ഗൾഫ് മേഖലകളിലേക്കും

കെഎസ്എഫ്ഇ പ്രവാസിച്ചിട്ടി ഇന്നുമുതൽ എല്ലാ ഗൾഫ് മേഖലകളിലെ മലയാളികൾക്കും ലഭ്യമാകും. ഇതുവരെ യുഎഇ, ഒമാൻ, ബഹ്‌റൈൻ, കുവൈറ്റ് എന്നിവിടങ്ങളിൽ മാത്രമായിരുന്നു പ്രവാസിച്ചിട്ടി ലഭ്യമായിരുന്നത്. എന്നാൽ ഇനിമുതൽ, സൗദി, ഖത്തർ, ഇറാൻ, ഇറാഖ് എന്നിവിടങ്ങളിലെ മലയാളികൾക്കും പ്രവാസിച്ചിട്ടിയിൽ ചേരാനാകുമെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.

Similar News