ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജനുവരി 15

Update: 2020-01-15 04:38 GMT

1.ഫാസ് ടാഗ് സംവിധാനം നിര്‍ബന്ധമാക്കി

ദേശീയപാതകളിലെ ടോള്‍ പ്ലാസകളില്‍ ഇന്നു രാവിലെ എട്ടു മുതല്‍ ഫാസ് ടാഗ് സംവിധാനം നിര്‍ബന്ധമാക്കി.  നേരത്തെ നടപ്പാക്കാന്‍ തീരുമാനിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങളും ഫാസ്ടാഗിന്റെ ക്ഷാമവുംമൂലം നീട്ടിവയ്ക്കുകയായിരുന്നു.

2.പ്ലാസ്റ്റിക് നിരോധനം:ഇന്നു മുതല്‍ പിഴ ഈടാക്കും

സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്നു മുതല്‍ പിഴ ഈടാക്കും. അതേസമയം, പിഴ ഈടാക്കാനുളള നടപടിയില്‍ സര്‍വ്വത്ര അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

3.ബി.ഐ.എസ് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുന്ന നടപടികള്‍ക്ക് തുടക്കമായി

രാജ്യത്ത് സ്വര്‍ണാഭരണങ്ങള്‍ക്ക് ബി.ഐ.എസ് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുന്ന നടപടികള്‍ക്ക് ഇന്ന് തുടക്കമായി.പരമാവധി കാലാവധി ഒരു വര്‍ഷമെന്നു നിശ്ചയിച്ചിട്ടുണ്ട്.

4.മൈക്കല്‍ ദേബബ്രത പത്ര റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍

കഴിഞ്ഞവര്‍ഷം ജൂലൈയില്‍ വിരാല്‍ ആചാര്യ രാജിവച്ച ഒഴിവിലേക്ക് മൈക്കല്‍ ദേബബ്രത പത്രയെ റിസര്‍വ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചു. പണ നയ രൂപീകരണത്തിന്റെ ചുമതലയായിരിക്കും ഐഐടി മുംബൈയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ പത്ര വഹിക്കുക.

5.പാസ്പോര്‍ട്ട് റാങ്കിങ്ങില്‍ ഇന്ത്യ താഴേക്ക്; ഒന്നാമന്‍ ജപ്പാന്‍

ലോക പാസ്പോര്‍ട്ട് റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. ഹെന്‍ലി  പാസ്പോര്‍ട്ട് ഇന്‍ഡക്സിലാണ് ഇന്ത്യന്‍ പാസ്പോര്‍ട്ട് പത്ത് സ്ഥാനങ്ങള്‍ താഴ്ന്ന് 74 ാം റാങ്കില്‍ നിന്നും 84 ലേക്ക് കൂപ്പുകുത്തിയത്. മുന്‍കൂട്ടി വിസയില്ലാതെ പാസ്പോര്‍ട്ടുമായി സഞ്ചരിക്കാവുന്ന രാജ്യങ്ങളിലുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഹെന്‍ലി പാസ്പോര്‍്ട് റാങ്കിങ് നടത്തുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News