ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാർത്തകൾ; സെപ്റ്റംബർ 30

Update: 2019-09-30 04:35 GMT

1. സുപ്രീംകോടതി പൊളിക്കാൻ നിർദേശിച്ച മരടിലെ ഫ്ലാറ്റ് ഒഴിയും; പൊളിക്കൽ ഒക്ടോബർ 11 മുതൽ

മരടിൽ സുപ്രീം കോടതി പൊളിക്കാൻ നിർദേശിച്ച ഫ്ലാറ്റുകളിൽ നിന്ന് ഒക്ടോബർ മൂന്നിനുള്ളിൽ താമസക്കാർ ഒഴിയും. ഒക്ടോബർ 11 ന്   നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റ് പൊളിച്ചു തുടങ്ങുമെന്നാണ്  അറിയിപ്പ്. 

2. സാമ്പത്തിക ഞെരുക്കം മറികടക്കാൻ 30, 000 കോടി രൂപ ആവശ്യപ്പെടും

സാമ്പത്തിക ഞെരുക്കം മറികടക്കാൻ ആർബിഐ യോട് 30, 000 കോടി രൂപ ഇടക്കാല ലാഭ വിഹിതമായി ആവശ്യപ്പെടാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ധനക്കമ്മി,  മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 3.3% ആയി നിലനിർത്താൻ ആണിത്. 

3. ഇന്ത്യയിലെ പെട്രോളിയം വ്യവസായ മേഖലയിൽ ഉൾപ്പെടെ 10,000 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് സൗദി

ഇന്ത്യയിൽ 10,000 കോടി ഡോളറിന്റെ (ഏഴ് ലക്ഷം കോടി രൂപ) നിക്ഷേപം നടത്തുമെന്ന് സൗദി അറേബ്യ. പെട്രോളിയം വ്യവസായ മേഖലയിൽ ഉൾപ്പെടെ ഊർജം,  കൃഷി,  ഖനനം എന്നീ മേഖലകളിലും നിക്ഷേപം നടത്തും. 

4. വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തി ലോകബാങ്ക് പട്ടികയിൽ ഇന്ത്യ

വ്യവസായ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തിയ 20 രാജ്യങ്ങളുടെ ലോകബാങ്ക് പട്ടികയിൽ ഇന്ത്യ ഇടം നേടി. നിരവധി സർക്കാർ ഏജൻസികളെ ഒറ്റ ഓൺലൈൻ സംവിധാനത്തിലേക്ക് സമന്വയിപ്പിച്ചത് നേട്ടമായി. 

5. കോർപ്പറേറ്റ് നികുതിയിളവ്; ലാഭകരമായ സ്ഥാപനങ്ങളുടെ ഓഹരികളും വിൽക്കാൻ ഒരുങ്ങി കേന്ദ്രം

നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾക്കൊപ്പം ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളും വിൽക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. കോർപ്പറേറ്റ് നികുതിയിളവ് മൂലമുണ്ടാകുന്ന 1.45 ലക്ഷം കോടി രൂപയുടെ നഷ്ടമൊഴിവാക്കാനാണിതെന്നാണ് റിപ്പോർട്ട്.

Similar News