നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ഏപ്രിൽ 25

Update: 2019-04-25 04:50 GMT

1. ലീല ഹോട്ടൽ വിൽപനയ്ക്ക് സെബിയുടെ വിലക്ക്

ലീല ഹോട്ടൽ ശൃംഖലയുടെ ഹോട്ടലുകൾ കാനഡ ആസ്ഥാനമായ ബ്രുക്ഫീൽഡിന് വിൽക്കുന്നത് സെബി വിലക്കി. നാല് ഹോട്ടലുകളും മറ്റ് ആസ്തികളും 3950 കോടി രൂപയ്ക്ക് വിൽക്കാനായിരുന്നു തീരുമാനം. എന്നാൽ ഹോട്ടൽ ലീല വെൻച്വറിൽ 7.92% ഓഹരി പങ്കാളിത്തമുള്ള ഐടിസി ഈ തീരുമാനത്തെ ചോദ്യം ചെയ്ത് മുന്നോട്ടു വന്നിരുന്നു.

2. മുത്തൂറ്റ് ക്യാപിറ്റൽ സർവീസസ്: ലാഭം 82 കോടി രൂപ

മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന് കീഴിലുള്ള മുത്തൂറ്റ് ക്യാപിറ്റൽ സർവീസസ് കഴിഞ്ഞ സാമ്പത്തിക വർഷം നേടിയത് 82 കോടി രൂപ ലാഭം. മുൻ സാമ്പത്തിക വർഷത്തേക്കാൾ 54% കൂടുതലാണിത്. വായ്പാ വിതരണത്തിലുള്ള വർധന 8% മാണ്.

3. രാജ്യത്തെ രണ്ടാമത്തെ ടെലകോം കമ്പനിയായി ജിയോ

എയർടെല്ലിനെ മറികടന്ന് രാജ്യത്തെ രണ്ടാമത്തെ ടെലകോം കമ്പനിയായി റിലയൻസ് ജിയോ. രണ്ടര വർഷം കൊണ്ടാണ് ജിയോ ഈ നേട്ടം സ്വന്തമാക്കിയത്. 30.6 കോടി ഉപഭോക്താക്കളാണ് ജിയോയ്ക്ക് ഇപ്പോഴുള്ളത്. 38.7 കോടി ഉപഭോക്താക്കളുള്ള വൊഡാഫോൺ-ഐഡിയയാണ് ഒന്നാമത്.

4. കേരളത്തിലെ ഡയറി വിപണിയിലേക്ക് ഐടിസി

കേരളത്തിലെ തങ്ങളുടെ ഡയറി ബിസിനസ് വിപുലീകരിക്കാൻ പ്രമുഖ കമ്പനിയായ ഐടിസി. ഐടിസി പാൽ അധിഷ്ഠിത റെഡി-ടു-ഡ്രിങ്ക് ഉൽപന്ന ബ്രാൻഡായ സൺഫീസ്റ്റ് വണ്ടേഴ്സ് മിൽക്ക് ആണ് കേരളത്തിൽ വിൽക്കാൻ ഉദ്ദേശിക്കുന്നത്. നിലവിൽ നെയ്യ്, തൈര്, പക്കേജ്ഡ് പാൽ എന്നിവ ഐടിസി സംസ്ഥാനത്ത് വിൽക്കുന്നുണ്ട്.

5. യൂബര്‍: അമിത് ജെയിൻ രാജി വെച്ചു

യൂബറിന്റെ ഇന്ത്യ ആന്‍ഡ് ഏഷ്യ-പെസിഫിക് പ്രസിഡന്റ് അമിത് ജെയിൻ രാജിവെച്ചു. കഴിഞ്ഞ മേയിലാണ് ഇന്ത്യയ്ക്ക് പുറമേ ഏഷ്യ-പെസിഫിക് വിപണിയുടെയും ചുമതല അദ്ദേഹം ഏറ്റെടുത്തത്.

Similar News