നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജൂലൈ 5

Update: 2019-07-05 04:31 GMT

1. ബജറ്റ് അവതരണം 11ന്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം എൻ.ഡി.എ. സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. ധനമന്ത്രി നിർമല സീതാരാമൻ വെള്ളിയാഴ്ച 11 മണിക്ക് ബജറ്റ് അവതരണം ആരംഭിക്കും. സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ബാങ്കിങ്-ബാങ്കിതര പ്രതിസന്ധികൾക്ക് പരിഹാരം കാണുക തുടങ്ങിയവയാണ് സർക്കാരിനു മുന്നിലെ പ്രധാന വെല്ലുവിളികൾ.

2. എസ്സാർ സ്റ്റീലിനായുള്ള ആർസലർ മിത്തലിന്റെ ബിഡ് ശരിവെച്ച് ട്രിബ്യുണൽ

എസ്സാർ സ്റ്റീലിനായുള്ള ആർസലർ മിത്തലിന്റെ 42500 കോടിയുടെ ബിഡ് ശരിവെച്ച് കമ്പനി ലോ ട്രിബ്യുണൽ. ഡിസ്ട്രിബ്യുഷൻ ഘടനയിൽ ചില മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. റി-ബിഡിങ് നടത്താനുള്ള റൂയിയ കുടുംബത്തിന്റെ ആവശ്യം തള്ളി.

3. മൈൻഡ്ട്രീ സിഇഒ രാവണനോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ട് എൽ &ടി

മൈൻഡ്ട്രീ സിഇഒ റോസ്‌തോ രാവണനോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ട് എൽ &ടി. മൈൻഡ്ട്രീയുടെ 60.6% ഓഹരികൾ വാങ്ങി എൽ &ടി കഴിഞ്ഞ ദിവസം പ്രൊമോട്ടർ സ്ഥാനത്തെത്തിയിരുന്നു.

4. പാകിസ്താന് 600 കോടി ഡോളര്‍ വായ്പയുമായി ഐഎംഎഫ്

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താനെ സഹായിക്കാന്‍ അന്താരാഷ്ട്ര നാണ്യ നിധി 41000 കോടി രൂപയുടെ വായ്പാ സഹായവുമായി എത്തിയിരിക്കുകയാണ്. ഐഎംഎഫ് വക്താവാണ് ഈ വിവരം ട്വീറ്റ് ചെയ്തത്. ഇമ്രാന്‍ഖാന്‍ സര്‍ക്കാര്‍ അധികാരമേറ്റശേഷം 2018 ഓഗസ്റ്റിലാണ് പാകിസ്താന്‍ വായ്പയ്ക്കായി ഐഎംഎഫിനെ സമീപിച്ചിരുന്നത്. ആദ്യ ഘട്ടമായി 100 കോടി രൂപയാകും നല്‍കുക.

5. ലോകത്തെ ഏറ്റവും വലിയ പ്രതിരോധ ഇടപാടിന് നടപടി ആരംഭിച്ചു

ലോകത്തെ ഏറ്റവും വലിയ പ്രതിരോധ ഇടപാടിനുള്ള നടപടികൾ ആരംഭിച്ച് ഇന്ത്യ. 114 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള 1500 കോടി ഡോളറിന്റെ ഇടപാട് പ്രാരംഭഘട്ടത്തിലാണ്. ലേലത്തിൽ പങ്കെടുക്കാൻ ബോയിങ്, ലോക്ക്ഹീഡ് മാർട്ടിൻ, സാബ് എ.ബി. തുടങ്ങിയവ താത്പര്യമറിയിച്ചിട്ടുണ്ട്.

Similar News