ആകെ മരണം 2.5 ലക്ഷം കടന്നു: പുതുതായി 3,48,421 രോഗികള്‍
533 ജില്ലകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിതീവ്രമായതോടെ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 2.5 ലക്ഷം കടന്നു. ഇന്നലെ 4,205 പേര്‍ക്കാണ് രാജ്യത്ത് ജീവന്‍ നഷ്ടമായത്. ഇതുവരെയുള്ള ആകെ മരണം 2,54,197 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 3,48,421 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. രാജ്യത്തെ ഇതുവരെയായി 2,33,40,938 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. നിലവില്‍ 37,04,099 പേരാണ് രാജ്യത്ത് വിവിധയിടങ്ങളിലായി ചികിത്സയില്‍ കഴിയുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
13 സംസ്ഥാനങ്ങളിലാണ് ഒരു ലക്ഷത്തിന് മുകളില്‍ ആക്ടീവ് കേസുകളുള്ളത്. 17 സംസ്ഥാനങ്ങളില്‍ 50,000 മുകളിലാണ് ആക്ടീവ് കേസുകളുടെ എണ്ണം. കൂടാതെ 533 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്.