ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; ഓഗസ്റ്റ് 28

Update: 2019-08-28 04:47 GMT

1. ബില്ലുകള്‍ ഉടന്‍ പാസ്സാക്കരുതെന്ന് ട്രഷറികള്‍ക്ക് നിര്‍ദേശം

സാമ്പത്തിക പ്രതിസന്ധി മറികടക്കുംവരെ ട്രഷറികള്‍ ഒരു ബില്ലും പാസാക്കരുതെന്ന കടുത്ത നിര്‍ദേശവുമായി ധനവകുപ്പ്. അതേസമയം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായം, പെന്‍ഷന്‍, ഭവന നിര്‍മാണ സഹായം എന്നിവയെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

2. തൊഴിലാളികളുടെ ഇ.പി.എഫ് വിഹിതം കുറയും, തൊഴിലുടമയുടെ വിഹിതത്തില്‍ മാറ്റമില്ല

തൊഴിലാളികളുടെ ഇ.പി.എഫ് വിഹിതം കുറയ്ക്കാന്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ശുപാര്‍ശ. ഇതോടെ കയ്യില്‍ കിട്ടുന്ന ശമ്പളം വര്‍ധിക്കും. അതേസമയം,തൊഴിലുടമയുടെ വിഹിതത്തില്‍ മാറ്റം വരുത്തില്ല. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആന്റ് മിസില്ലേനിയസ് ബില്‍ 2019 ന്റെ ഭാഗമായണ് നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുള്ളത്.

3. ആര്‍ബിഐ കേന്ദ്രത്തിന് നല്‍കുന്ന 1.76 ലക്ഷം കോടി രൂപയില്‍ ലഭിക്കുന്നത് 58,050 കോടി മാത്രം

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്രത്തിന് നല്‍കാനിരുന്ന 1.76 ലക്ഷം കോടി രൂപയില്‍ യഥാര്‍ത്ഥത്തില്‍ 58,050 കോടി രൂപ മാത്രമേ അധികം ലഭിക്കുള്ളുവെന്നു റിപ്പോര്‍ട്ട്. അധിക ലാഭവിഹിതമായി 1,23,413 രൂപയും അധികമൂലധനമായി 52,637 കോടി രൂപയുമാണ് ആര്‍ബിഐ കേന്ദ്രബോര്‍ഡ് നല്‍കുക. അതായത് ബജറ്റില്‍ വകയിരുക്കിയ 90,000 കോടി രൂപയും കേന്ദ്രത്തിന് നല്‍കിയ 28,000 കോടി രൂപയും 1,23,413 കോടി രൂപയില്‍ നിന്നു കുറച്ചാല്‍ 5,413 കോടി രൂപ വരും. ഇതും 52,637 കോടി അധികമൂലധനവും കൂടി ചേര്‍ന്നാല്‍ ആകെ 58,050 കോടി മാത്രമാണ് യഥാര്‍ത്ഥത്തില്‍ ലഭിക്കുക.

4. ഉപഭോക്തൃ സംരക്ഷണ നിയമം; ഇ - കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് കടിഞ്ഞാണ്‍ വീഴും

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന ഇ- കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് ഉപഭോക്തൃകോടതിക്കു പുറമെ സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയുടെ നടപടി നേരിടേണ്ടി വരും. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയം വരുന്നു.

5. ജെറ്റിനെ രക്ഷിക്കാന്‍ അവസാന ശ്രമങ്ങള്‍ പുരോഗമിക്കുന്നു

 ജെറ്റ് എയര്‍വേസ് ലേലത്തിന് താല്‍പര്യപത്രം സമര്‍പ്പിക്കാനുളള തീയതി വായ്പാദാതാക്കള്‍ ആഗസ്റ്റ് 31 വരെ നീട്ടി. കഴിഞ്ഞ ആഴ്ച ലാറ്റിനമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിനര്‍ജി ഗ്രൂപ്പ് കോര്‍പ് ജെറ്റ് എയര്‍വേസിനെ ഏറ്റെടുക്കാന്‍ താല്‍പര്യമറിയിച്ച് മുന്നോട്ടു വന്നിരുന്നു. 

Similar News