ലക്ഷ്വറി ഗുഡ്‌സിന്റെ ഗ്ലോബല്‍ പവര്‍ പട്ടികയില്‍ ടോപ് 100 ല്‍ തൃശ്ശൂരുകാരുടെ രണ്ട് ബ്രാന്‍ഡുകള്‍!

കേരളത്തിന്റെ സംരംഭകത്വ തലസ്ഥാനമായ തൃശൂരില്‍ നിന്നുള്ള സംരംഭകര്‍ കെട്ടിപ്പടുത്ത രണ്ട് ബ്രാന്‍ഡുകള്‍ ആഗോളപട്ടികയിലെ ആദ്യ നൂറില്‍

Update:2021-12-15 13:15 IST

ഡിലോയ്റ്റിന്റെ ഗ്ലോബല്‍ പവേഴ്‌സ് ഓഫ് ലക്ഷ്വറി ഗുഡ്‌സ് പട്ടികയുടെ 2021 എഡിഷനില്‍ ആദ്യ നൂറില്‍ തൃശൂരില്‍ നിന്നുള്ള രണ്ട് ബ്രാന്‍ഡുകള്‍ ഇടം നേടി. കല്യാണ്‍ ജൂവല്ലേഴ്‌സും ജോയ് ആലുക്കാസുമാണ് ടോപ് 100 ല്‍ ഇടം നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മൊത്തം അഞ്ച് ബ്രാന്‍ഡുകളാണ് ടോപ് 100 ലുള്ളത്. ടാറ്റ ഗ്രൂപ്പിന്റെ ടൈറ്റാന്‍ റാങ്ക് പട്ടികയില്‍ 22ാം സ്ഥാനത്താണ്. കല്യാണ്‍ ജൂവല്ലേഴ്‌സ് 37ാം സ്ഥാനത്തും ജോയ് ആലുക്കാസ് 46ാം സ്ഥാനത്തും നില്‍ക്കുന്നു. പിസി ജൂവല്ലേഴ്‌സ് (57), തൃഭുവന്‍ദാസ് ഭീംജി സവേരി ലിമിറ്റഡ് (92) എന്നിവയാണ് പട്ടികയിലുള്ള മറ്റ് ഇന്ത്യന്‍ ബ്രാന്‍ഡുകള്‍.

യൂറോപ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ റീജിയണിലെ പ്രമുഖരാണ് ടോപ് 10 ലക്ഷ്വറി ബ്രാന്‍ഡ് പട്ടികയില്‍ വരുക. ടോപ് 100 പട്ടികയില്‍ ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള റീറ്റെയ്ല്‍ ബ്രാന്‍ഡുകളാണ്

ടി എസ് കല്യാണരാമന്‍ സാരഥ്യം നല്‍കുന്ന കല്യാണ്‍ ജൂവല്ലേഴ്‌സ് കഴിഞ്ഞ വര്‍ഷമാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യത്. ജോയ് ആലുക്കാസ് നേതൃത്വം നല്‍കുന്ന ജോയ്ആലുക്കാസും കല്യാണ്‍ ജൂവല്ലേഴ്‌സും ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും ജൂവല്‍റി റീറ്റെയ്ല്‍ രംഗത്തെ ശക്തമായ ബ്രാന്‍ഡുകളാണ്.


Tags:    

Similar News