യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലെ രണ്ട് ട്രെയിനുകള്‍ റദ്ദാക്കി, 13 സര്‍വീസുകളില്‍ മാറ്റം
യാത്രക്കാര്‍ പുതിയ മാറ്റങ്ങള്‍ അനുസരിച്ച് യാത്ര പ്ലാന്‍ ചെയ്യുന്നത് നല്ലതാണ്
ഇന്റര്‍ലോക്കിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ കേരളത്തിലൂടെ ഓടുന്ന രണ്ട് ട്രെയിനുകള്‍ റദ്ദാക്കുകയും വിവിധ സര്‍വീസുകളില്‍ മാറ്റം വരുത്തുകയും ചെയ്യുമെന്ന് റെയില്‍വേ. സെപ്തംബര്‍ 8,15 തീയതികളില്‍ മഡ്ഗാവില്‍ നിന്നും എറണാകുളത്തേക്ക് വരുന്ന രാത്രി ഒമ്പത് മണിക്കുള്ള മഡ്ഗാവ്-എറണാകുളം ജംഗ്ഷന്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 10215) , തിരിച്ച് സെപ്തംബര്‍ 9, 16 തീയതികളില്‍ ഉച്ചയ്ക്ക് 1.25ന് പുറപ്പെടുന്ന എറണാകുളം ജംഗ്ഷന്‍-മഡ്ഗാവ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 10216) എന്നിവയാണ് പൂര്‍ണമായും റദ്ദാക്കിയത്.
സര്‍വീസുകളിലെ മാറ്റം ഇവയില്‍
1. സെപ്തംബര്‍ 7,9,14 തീയതികളില്‍ വൈകുന്നേരം 4.50ന് പുറപ്പെടുന്ന കൊച്ചുവേളി-ചണ്ഡിഗഡ് കേരള സംപര്‍ക് ക്രാന്തി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 12217) ഹസ്രത്ത് നിസാമുദീന്‍, ന്യൂ ഡല്‍ഹി സ്റ്റേഷനുകളില്‍ കയറാതെ മധുര, ആല്‍വാര്‍, റെവാരി, ഡല്‍ഹി കന്റോണ്‍മെന്റ്, ആദര്‍ശ് നഗര്‍ എന്നിവിടങ്ങളിലൂടെ സര്‍വീസ് നടത്തും.
2. സെപ്തംബര്‍ 6,11,13 തീയതികളില്‍ രാവിലെ 09.30ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 12218, ചണ്ഡിഗഡ്-കൊച്ചുവേളി കേരള സംപര്‍ക് ക്രാന്തി എക്‌സ്പ്രസ് ന്യൂ ഡല്‍ഹി, ഹസ്രത്ത് നിസാമുദീന്‍ സ്റ്റേഷനുകളില്‍ കയറാതെ ആദര്‍ശ് നഗര്‍, ഡല്‍ഹി കന്റോണ്‍മെന്റ്, റെവാരി, ആല്‍വാര്‍, മധുര എന്നിവിടങ്ങളിലൂടെ സര്‍വീസ് നടത്തും.
3. സെപ്തംബര്‍ 4,11 തീയതികളില്‍ രാവിലെ 04.50ന് പുറപ്പെടുന്ന കൊച്ചുവേളി-അമൃത്സര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 12483) ഹസ്രത്ത് നിസാമുദീന്‍, ന്യൂ ഡല്‍ഹി സ്റ്റേഷനുകളില്‍ കയറാതെ മധുര, ആല്‍വാര്‍, റെവാരി, ഡല്‍ഹി കന്റോണ്‍മെന്റ്, ആദര്‍ശ് നഗര്‍ എന്നിവിടങ്ങളിലൂടെ സര്‍വീസ് നടത്തും.
4. സെപ്തംബര്‍ 8,15 തീയതികളില്‍ രാവിലെ 05.55ന് പുറപ്പെടുന്ന അമൃത്സര്‍-കൊച്ചുവേളി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 12484) ന്യൂ ഡല്‍ഹി, ഹസ്രത്ത് നിസാമുദീന്‍ സ്റ്റേഷനുകളില്‍ കയറാതെ ആദര്‍ശ് നഗര്‍, ഡല്‍ഹി കന്റോണ്‍മെന്റ്, റെവാരി, ആല്‍വാര്‍,മധുര എന്നിവിടങ്ങളിലൂടെ സര്‍വീസ് നടത്തും.
5. സെപ്തംബര്‍ 15ന് രാവിലെ 10.30ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന 12617 എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗളദ്വീപ് എക്സ്പ്രസ് മധുര, വൃന്ദാവന്‍ റോഡ്, ഫരീദാബാദ് എന്ന് സ്റ്റേഷനുകള്‍ ഒഴിവാക്കി ആഗ്ര കന്റോണ്‍മെന്റ്, മിതാവാലി, ഗാസിയാബാദ്, ഹസ്രത്ത് നിസാമുദ്ദീന്‍ വഴി സര്‍വീസ് നടത്തും.
6.സെപ്തംബര്‍ 6 മുതല്‍ 17 വരെ പുലര്‍ച്ചെ 05.35 ന് ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 12618 ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം മംഗളദ്വീപ് എക്സ്പ്രസ് ഫരീദാബാദ്, അജയ്, വൃന്ദാവന്‍ റോഡ്, മധുര സ്‌റ്റോപ്പുകള്‍ ഒഴിവാക്കി ഗാസിയാബാദ്, മിതാവാലി, ആഗ്ര കന്റോണ്‍മെന്റ് എന്നീ സ്‌റ്റേഷനുകള്‍ വഴി സര്‍വീസ് നടത്തും.
7.സെപ്തംബര്‍ 15ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 12625 തിരുവനന്തപുരം സെന്‍ട്രല്‍ - ന്യൂഡല്‍ഹി കേരള സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് മധുര, ഫരീദാബാദ്, ഹസ്രത്ത് നിസാമുദീന്‍ സ്റ്റേഷനുകള്‍ ഒഴിവാക്കി ആഗ്ര കന്റോണ്‍മെന്റ്, മിതാവലി, ഗാസിയാബാദ്, ന്യൂഡല്‍ഹി സ്‌റ്റേഷനുകളിലൂടെ സര്‍വീസ് നടത്തും.
8.സെപ്തംബര്‍ 6,13 തീയതികളില്‍ രാവിലെ 04.50ന് കൊച്ചുവേളിയില്‍ നിന്നും പുറപ്പെടുന്ന കൊച്ചുവേളി-യോഗ നാഗരി റിഷികേഷ് സൂപ്പര്‍പാസ്റ്റ് എക്‌സ്പ്രസ് ഹസ്രത്ത് നിസാമുദീന്‍ സ്റ്റേഷന്‍ ഒഴിവാക്കി മധുര, ആല്‍വാര്‍, ന്യൂഡല്‍ഹി, മീററ്റ് സിറ്റി സ്‌റ്റേഷനുകളിലൂടെ സര്‍വീസ് നടത്തും.
9.സെപ്തംബര്‍ 9,16 തീയതികളില്‍ രാവിലെ 06.15ന് റിഷികേഷ് യോഗ് നാഗരിയില്‍ നിന്നും പുറപ്പെടുന്ന യോഗ് നാഗരി റിഷികേഷ്-കൊച്ചുവേളി വീക്കിലി സൂപ്പര്‍ഫാസ്റ്റ് ഹസ്രത്ത് നിസാമുദ്ദീനിലെ സ്റ്റോപ്പ് ഒഴിവാക്കി മീറത്ത് സിറ്റി, ന്യൂഡല്‍ഹി, റെവാരി, ആല്‍വാര്‍, മധുര എന്നിവിടങ്ങളിലൂടെ സര്‍വീസ് നടത്തും.
10. സെപ്തംബര്‍ 6,13 തീയതികളില്‍ ഉച്ചക്ക് 2.15ന് കന്യാകുമാരിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16317 കന്യാകുമാരി-ശ്രീ വൈഷ്‌ണോ ദേവി കത്ര ഹിമസാഗര്‍ എക്‌സ്പ്രസ് റുന്ദി, ഫരീദാബാദ്, ഹസ്രത്ത് നിസാമുദ്ദീന്‍, ന്യൂഡല്‍ഹി, ഷകുര്‍ബസ്തി, ബഹാദുര്‍ഗ സ്‌റ്റോപ്പുകള്‍ ഒഴിവാക്കി മധുര, ആല്‍വാര്‍, റെവാരി, അഷ്ത്തല്‍ ബൊഹാര്‍ എന്നിവിടങ്ങളിലൂടെ സര്‍വീസ് നടത്തും.
11. സെപ്തംബര്‍ 2,9,16 തീയതികളില്‍ ശ്രീ വൈഷ്‌ണോ ദേവി കത്രയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16318 ശ്രീ വൈഷ്‌ണോ ദേവി-കന്യാകുമാരി ഹിമസാഗര്‍ എക്‌സ്പ്രസ് ബഹാദുര്‍ഗ, ഷകുര്‍ബസ്തി, ന്യൂഡല്‍ഹി, ഹസ്രത്ത് നിസാമുദ്ദീന്‍, ഫരീദാബാദ്, റുന്ദി എന്നീ സ്റ്റോപ്പുകള്‍ ഒഴിവാക്കി റോത്തക്ക്, അഷ്ത്തല്‍ ബൊഹാര്‍, റെവാരി, ആല്‍വാര്‍, മധുര സ്‌റ്റേഷനുകളിലൂടെ സര്‍വീസ് നടത്തും.
12. സെപ്തംബര്‍ 9ന് വൈകുന്നേരം 05.35ന് തിരുനെല്‍വേലിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16787 തിരുനെല്‍വേലി-ശ്രീമാത വൈഷ്‌ണോ ദേവി കത്ര എക്‌സ്പ്രസ് റുന്ദി, ഫരീദാബാദ്, ഹസ്രത്ത് നിസാമുദ്ദീന്‍, ന്യൂഡല്‍ഹി, ഷകുര്‍ബസ്തി, ബഹാദുര്‍ഗ സ്റ്റേഷനുകള്‍ ഒഴിവാക്കി മധുര, ആല്‍വാര്‍, റെവാരി, അഷ്തല്‍ ബൊഹാര്‍ സ്റ്റേഷനുകളിലൂടെ സര്‍വീസ് നടത്തും.
13. ഓഗസ്റ്റ് 29, സെപ്തംബര്‍ 5,12 തീയതികളിലുള്ള ട്രെയിന്‍ നമ്പര്‍ 16788 ശ്രീമാതാ വൈഷ്‌ണോ ദേവി കത്ര-തിരുനെല്‍വേലി നവയുഗ് എക്‌സ്പ്രസ് റോത്തക്ക്, അഷ്ത്തല്‍ ബൊഹാര്‍, റെവാരി, ആല്‍വാര്‍, മധുര വഴിയാണ് സര്‍വീസ് നടത്തുക. ബഹാദുര്‍ഗ, ഷക്കുര്‍ബസ്തി, ന്യൂഡല്‍ഹി, ഹസ്രത്ത് നിസാമുദ്ദീന്‍, ഫരീദാബാദ് സ്റ്റേഷനുകളില്‍ കയറില്ല.