യു.എ.ഇയുടെ സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു

2022ല്‍ യു.എ.ഇയുടേത് അതിവേഗ വളര്‍ച്ചയെന്ന് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക്

Update: 2023-07-15 05:37 GMT

Image:@canva

പ്രവാസി മലയാളികളുടെ പറുദീസയായ യു.എ.ഇയുടെ സമ്പദ് വളര്‍ച്ച അതിവേഗം ഉയരുന്നതായി യു.എ.ഇയുടെ സെന്‍ട്രല്‍ ബാങ്ക് (CBUAE). എണ്ണ ഇതര ഉല്‍പ്പന്നങ്ങളുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിലെ (ജി.ഡി.പി) ശക്തമായ വീണ്ടെടുപ്പും എണ്ണയുടെ ജി.ഡി.പിയിലുണ്ടായ ഗണ്യമായ വര്‍ധനവും മൂലം 2022ല്‍ യു.എ.ഇയുടെ റിയല്‍ ജി.ഡി.പി വളര്‍ച്ച (real gdp) വേഗത്തിലായതായി സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ 2022ലെ സാമ്പത്തിക സ്ഥിരത റിപ്പോര്‍ട്ട് പറയുന്നു.

യു.എ.ഇ റിയല്‍ ജി.ഡി.പി മുന്‍ വര്‍ഷത്തെ 4.4 ശതമാനത്തില്‍ നിന്ന് 2022ല്‍ 7.9% വര്‍ധിച്ചു. എണ്ണ ഇതര ഉല്‍പന്നങ്ങളുടെ ജി.ഡി.പിയില്‍ 7.2% വര്‍ധനയും എണ്ണമേഖലയിലെ ജി.ഡി.പിയില്‍ 9.5% വര്‍ധനവുമാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

പ്രതികൂല സാഹചര്യങ്ങള്‍ക്കിടയില്‍

2022ല്‍ ആഗോള സമ്പദ്‌വ്യവസ്ഥ മാന്ദ്യം അനുഭവിച്ച സമയത്താണ് ഈ വളര്‍ച്ചയുണ്ടായത്. മാത്രമല്ല ഉയര്‍ന്ന പണപ്പെരുപ്പവും മോശമായ സാമ്പത്തിക സാഹചര്യങ്ങളും തുടര്‍ച്ചയായ ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങളും ഉള്ള അപകടസാധ്യതകള്‍ ഉയര്‍ന്ന സമയം കൂടിയായിരുന്നു ഇത്. ഇത്തരം പ്രതികൂല സാഹചര്യങ്ങളുള്ള കാലയളവിലാണ് യു.എ.ഇ ഈ നേട്ടം കൈവരിച്ചത്.

വളര്‍ച്ച വീണ്ടെടുത്തു

2022ല്‍ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായിരുന്നു യു.എ.ഇ. കോവിഡുമായി ബന്ധപ്പെട്ട മിക്ക നിയന്ത്രണങ്ങളും നീക്കം ചെയ്തതോടെ ആഗോള യാത്രകളിലെ ഉണര്‍വ് ടൂറിസം മേഖലയെ മെച്ചപ്പെടുത്തി. കൂടാതെ റിയല്‍ എസ്റ്റേറ്റ്, നിര്‍മ്മാണ മേഖലകള്‍ എന്നിവയും മെച്ചപ്പെട്ടു.ദുബായ് എക്സ്പോ, ഖത്തറിലെ ഫിഫ ലോകകപ്പ് തുടങ്ങിയ ആഗോള ഇവന്റുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും മെച്ചപ്പെട്ടതായി റിപ്പോര്‍ട്ട് പറയുന്നു.


Tags:    

Similar News