ഐപിഎല്‍ ഔദ്യോഗിക പങ്കാളിയായി അപ്സ്റ്റോക്സ്

ആദ്യമായാണ് സ്റ്റോക്ക്, മ്യൂച്വല്‍ ഫണ്ട് മേഖലയില്‍ നിന്നൊരു സ്ഥാപനം ഐപിഎല്‍ പങ്കാളിയാകുന്നത്.

Update:2021-03-17 12:39 IST

ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ ബ്രോക്കറേജ് സ്ഥാപനമായ അപ്സ്റ്റോക്സ് ഏപ്രില്‍ ഒമ്പതിന് ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ഔദ്യോഗിക പങ്കാളിയാകുന്നു. ഒരു മള്‍ട്ടി-ഇയര്‍ പങ്കാളിത്തമായിരിക്കും ഇതെന്ന് കമ്പനി വ്യക്തമാക്കി. ആദ്യമായാണ് സ്റ്റോക്ക്, മ്യൂച്വല്‍ ഫണ്ട് മേഖലയില്‍ നിന്നൊരു സ്ഥാപനം ഐപിഎല്‍ പങ്കാളിയാകുന്നത്.

അപ്സ്റ്റോക്സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2021ന്റെ ഔദ്യോഗിക പങ്കാളിയായതില്‍ സന്തോഷമുണ്ടെന്നും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന ക്രിക്കറ്റ് ലീഗ് എന്ന നിലയില്‍ ഐപിഎല്ലിനും അപ്സ്റ്റോക്സിനും യുവ ആരാധകരില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നും ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ പറഞ്ഞു.
അപ്സ്റ്റോക്സ് സാമ്പത്തിക മേഖലയില്‍ ഉണ്ടാക്കിയ മാറ്റം പോലെ തന്നെ ഐപിഎല്‍ കഴിഞ്ഞ ദശകത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയൊരു ദിശാബോധമുണ്ടാക്കിയെന്നും ഇതാണ് രണ്ടു ബ്രാന്‍ഡിനെയും തമ്മില്‍ യോജിപ്പിച്ചതെന്നും അപ്സ്റ്റോക്സ് സഹ സ്ഥാപകനും സിഇഒയുമായ രവി കുമാര്‍ വിശദമാക്കി.
നിക്ഷേപകര്‍ക്കും വ്യാപാരികള്‍ക്കും ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, ഡിജിറ്റല്‍ ഗോള്‍ഡ്, ഡെറിവേറ്റീവുകള്‍, ഇടിഎഫുകള്‍ എന്നിവയില്‍ ഓണ്‍ലൈന്‍ നിക്ഷേപം നല്‍കുന്ന കമ്പനിയാണ് അപ്‌സ്റ്റോക്സ്. ടൈഗര്‍ ഗ്ലോബല്‍ പോലുള്ള പ്രമുഖ നിക്ഷേപകരുടെ പിന്തുണയുള്ള അപ്സ്റ്റോക്സിന് നിലവില്‍ 2.8 ദശലക്ഷത്തിലധകം ഉപഭോക്താക്കളുണ്ട്.


Tags:    

Similar News