കൊല്ലം- വിശാഖപട്ടണം സ്പെഷ്യലിന് അധിക സ്റ്റോപ്പുകള്‍, സ്റ്റോപ്പുകളും സമയവും ഇവയാണ്, ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം
തടസമില്ലാത്ത യാത്രയ്ക്കായി ടിക്കറ്റുകള്‍ മുൻകൂട്ടി റിസർവ് ചെയ്യണമെന്ന് ദക്ഷിണ റെയിൽവേ
കൊല്ലം-വിശാഖപട്ടണം പ്രതിവാര സ്‌പെഷ്യലുകളുടെ (08539/08540) സർവീസുകൾ നീട്ടുന്നതായി ദക്ഷിണ റെയിൽവേ. എറണാകുളം, കോട്ടയം, കൊല്ലം എന്നിവയുൾപ്പെടെയുളളള സ്റ്റേഷനുകളിലേക്കാണ് സർവീസുകൾ ദീർഘിപ്പിച്ചിരിക്കുന്നത്.
ശബരിമല സീസണ്‍ നടക്കുന്നതിനാല്‍ തീർഥാടകര്‍ക്ക് ഈ സൗകര്യം വലിയ ആശ്വാസമാകും. കൂടാതെ ബിസിനസ്, വിനോദ യാത്രകൾ നടത്തുന്നവര്‍ക്ക് മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കുന്ന വിധമാണ് സർവീസുകൾ ദീർഘിപ്പിച്ചിരിക്കുന്നത്.
വിശാഖപട്ടണം-കൊല്ലം (ട്രെയിൻ നമ്പർ- 08539)
വിശാഖപട്ടണത്ത് നിന്ന് ബുധനാഴ്ചകളിൽ (ഡിസംബർ 4, 11, 18, 25; ജനുവരി 1, 8, 15, 22, 29; ഫെബ്രുവരി 5, 12, 19, 26) രാവിലെ 8.20 ന് പുറപ്പെടും
അടുത്ത ദിവസങ്ങില്‍ ഉച്ചയ്ക്ക് 12.55 ന് കൊല്ലത്ത് എത്തും
കൊല്ലം മുതൽ വിശാഖപട്ടണം വരെ (ട്രെയിൻ നമ്പർ- 08540)
വ്യാഴാഴ്ചകളിൽ (ഡിസംബർ 5, 12, 19, 26; ജനുവരി 2, 9, 16, 23, 30; 6, ഫെബ്രുവരി 13, 20, 27) വൈകിട്ട് 7.35 ന് കൊല്ലത്ത് നിന്ന് പുറപ്പെടും.
അടുത്ത ദിവസം രാത്രി 11.20 ന് വിശാഖപട്ടണത്തെത്തും
പ്രധാന കേരള സ്റ്റോപ്പുകളും സമയവും
എറണാകുളം ടൗൺ: വരവ് രാവിലെ 10.30; പുറപ്പെടല്‍ 10.35
കോട്ടയം: വരവ് രാവിലെ 11.50; പുറപ്പെടൽ 12.00
കായംകുളം: വരവ് ഉച്ചയ്ക്ക് 12.50, പുറപ്പെടല്‍ 12.52
കൊല്ലം: ഉച്ചയ്ക്ക് 2.30 ന് എത്തിച്ചേരൽ
തടസമില്ലാത്ത യാത്രയ്ക്കായി ആളുകള്‍ ടിക്കറ്റുകള്‍ മുൻകൂട്ടി റിസർവ് ചെയ്യുന്നത് നല്ലതായിരിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.