ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം ഗുജറാത്തില്‍

സൂരത് വജ്ര എക്‌സ്‌ചേഞ്ച് ഉള്‍പ്പെട്ട 2000 ഏക്കറില്‍ സ്ഥാപിതമാകുന്ന വജ്ര ഗവേഷണ കേന്ദ്രവും മെര്‍ക്കന്റൈല്‍ സിറ്റിയും നവംബറില്‍ തുറക്കും

Update:2022-05-27 09:49 IST

ലോകത്തെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം ഗുജറാത്തിലെ സൂറത് നഗരത്തിന് 10 കിലോമീറ്റര്‍ അപ്പുറമുള്ള ഒരു ഗ്രാമത്തില്‍ സജ്ജമാകുന്നു. നവംബറില്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി ഉല്‍ഘാടനം ചെയ്യുമെന്ന പ്രതീക്ഷിക്കുന്ന കെട്ടിടം സൂരത് വജ്ര എക്‌സ് ചേഞ്ച് ഉള്‍പ്പെട്ട 2000 ഏക്കറില്‍ സ്ഥാപിതമാകുന്ന വജ്ര ഗവേഷണ കേന്ദ്രത്തിന് വേണ്ടിയാണ് നിര്‍മ്മിക്കപ്പെട്ടത്.

4200 അംഗങ്ങള്‍ ഉള്ള സൂരത് വജ്ര എക്‌സ് ചേഞ്ചിലൂടെ 2.5 ലക്ഷം കോടിയുടെ വാര്‍ഷിക വജ്ര ബിസിനസ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. 9 ടവറുകളിലായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ മൊത്തം വിസ്തൃതി 66 ലക്ഷം ചതുരശ്ര അടിയാണ്. 65 ലക്ഷം ചതുരശ്ര അടിയുള്ള അമേരിക്കയുടെ പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗനാണ് നിലവില്‍ ലോകത്തെ ഏറ്റവും വലിയ ഓഫിസ് കെട്ടിടം.
സൂരത് വജ്ര എക്‌സ് ചേഞ്ച് 1.5 ലക്ഷം തൊഴിലാളികള്‍ക്കും 67000 പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ അവസരം നല്‍കും. 175 രാജ്യങ്ങളില്‍ നിന്ന് വജ്ര വ്യാപാരികള്‍ എക്‌സ് ചേഞ്ചിലൂടെ വിപണനം നടത്തുമെന്ന് കരുതുന്നു.
വജ്ര കോംപ്ലക്‌സില്‍ ജ്വല്ലറി മാള്‍, ഗോള്‍ഫ് കോഴ്സ്,ആഡംബര ഹോട്ടലുകള്‍, ഭക്ഷണ ശാലകള്‍, ഹെല്‍ത്ത് ക്‌ളബ് തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടാകും. 300 മുതല്‍ 1500 ചതുരശ്ര അടിയുള്ള ഓഫിസുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 2015 ല്‍ തറക്കല്ലിട്ട് പദ്ധതി കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് നീണ്ടുപോയത്. മുംബൈയിലെ ഭാരത് വജ്രഎക്‌സ് ചേഞ്ചാണ് രാജ്യത്ത് നിലവില്‍ വജ്ര വ്യാപാരത്തിന്റെ ഒരേ ഒരു വിപണന ഹബ്.


Tags:    

Similar News