സൊമാറ്റോയുടെ തലപ്പത്ത് കൊഴിഞ്ഞുപോക്ക്; സഹസ്ഥാപകന്‍ രാജിവെച്ചു

ഗ്രോസറി ഡെലിവറി, ഡയറ്ററി സപ്ലിമെന്റ് ബിസിനസുകള്‍ അടുത്തിടെ സൊമാറ്റോ അടച്ചുപൂട്ടിയിരുന്നു

Update: 2021-09-14 09:46 GMT

അടുത്തിടെ ഓഹരി വിപണിയിലേക്കെത്തിയ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ സൊമാറ്റയുടെ സഹസ്ഥാപകനും സപ്ലൈ വിഭാഗം മേധാവിയുമായ ഗൗരവ് ഗുപ്ത രാജിവെച്ചു. ആറ് വര്‍ഷമായി സൊമാറ്റയ്‌ക്കൊപ്പമുള്ള ഗൗരവ് ഗുപ്ത കമ്പനിയുടെ ലിസ്റ്റിംഗ് നടപടികളില്‍ സുപ്രധാന റോളാണ് വഹിച്ചിരുന്നത്. ഗൗരവ് ഗുപ്തയുടെ രാജിക്കാര്യം സൊമാറ്റോ സി ഇ ഒ ദീപിന്ദര്‍ ഗോയല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

പങ്കജ് ചന്ദയ്‌ക്കൊപ്പമാണ് ദീപിന്ദര്‍ ഗോയല്‍ 2008ല്‍ ഫുഡിബേ എന്ന സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത്. പങ്കജ് ചന്ദ പിന്നീട് കമ്പനിയില്‍ നിന്ന് രാജിവെച്ചു.

2019ലാണ് ഗുപ്ത സൊമാറ്റയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറാകുന്നത്. പിന്നീട് ഗുപ്തയെ സഹസ്ഥാപകനാക്കുകയായിരുന്നു. 2015 മുതല്‍ ഗുപ്ത സൊമാറ്റക്കൊപ്പമുണ്ട്.


Tags:    

Similar News