പെന്‍ഷന്‍ എക്കൗണ്ട് എസ് ബി ഐയിലാണോ? ഇനി വീഡിയോ കോളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്!

പുതിയ സംവിധാനം ഇന്നുമുതല്‍ നടപ്പിലാകും

Update: 2021-11-01 07:15 GMT

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ് ബി ഐ) പെന്‍ഷന്‍ എക്കൗണ്ടുള്ളവര്‍ക്ക് വീട്ടിലിരുന്ന് വിഡീയോ കോള്‍ വഴി വീട്ടിലിരുന്ന് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ ഇന്നുമുതല്‍ സാധിക്കും. പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കാനുള്ള തെളിവാണ് ലൈഫ് സര്‍ട്ടിഫിക്കറ്റ്.

പെന്‍ഷന്‍ വെബ്‌സൈറ്റ് (www.pensionseva.sbi) തുറന്ന് VideoLC എന്ന മെനുവിലൂടെ ഇപ്പോള്‍ ഇത് ചെയ്യാം.

ഫോണില്‍ വരുന്ന ഒടിപി ടൈപ് ചെയ്താണ് ഇതിലെ നടപടിക്രമങ്ങള്‍ തുടരാന്‍ സാധിക്കുക. ഒറിജിനല്‍ പാന്‍കാര്‍ഡ് കൈയില്‍ കരുതണം.

അപ്പോള്‍ തന്നെയോ അല്ലെങ്കില്‍ സൗകര്യപ്രദമായ മറ്റൊരു സമയത്തേക്കോ വീഡിയോ കോള്‍ ഷെഡ്യൂള്‍ ചെയ്യാം.


Tags:    

Similar News