മുതിര്‍ന്ന പൗരന്മാര്‍ക്ക് നേട്ടം: എസ്.ബി.ഐ ഈ എഫ്.ഡിയുടെ കാലാവധി നീട്ടി

സാധാരണ എഫ്.ഡിയേക്കാള്‍ ഒരു ശതമാനം അധിക പലിശനിരക്ക്

Update: 2023-04-04 04:41 GMT

മുതിര്‍ന്ന പൗരന്മാര്‍ക്കായി അവതരിപ്പിച്ച പ്രത്യേക സ്ഥിരനിക്ഷേപ (എഫ്.ഡി) പദ്ധതിയായ 'വീകെയര്‍' സ്‌കീമിന്റെ കാലാവധി ജൂണ്‍ 30 വരെ നീട്ടി എസ്.ബി.ഐ. കൊവിഡ് കാലത്ത്, 2020 മേയിലാണ് എസ്.ബി.ഐ വീകെയര്‍ സീനിയര്‍ സിറ്റിസണ്‍സ് ടേം ഡെപ്പോസിറ്റ് പ്രോഗ്രാം അവതരിപ്പിച്ചത്. 2020 സെപ്തംബര്‍ 30 വരെയായിരുന്നു പദ്ധതിയില്‍ ചേരാന്‍ ആദ്യം അനുവദിച്ചിരുന്ന സമയം. ഇടപാടുകാരുടെ താത്പര്യാര്‍ത്ഥം പിന്നീട് പദ്ധതി കാലാവധി നീട്ടി. ഇതാണ് ഇപ്പോള്‍ വീണ്ടും ഈവര്‍ഷം ജൂണ്‍ 30 വരെ നീട്ടിയത്.

നേടാം 7.50 ശതമാനം പലിശ
മുതിര്‍ന്ന പൗരന്മാരുടെ വരുമാനം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് വീകെയര്‍ പദ്ധതി ദീര്‍ഘിപ്പിച്ച എസ്.ബി.ഐ വ്യക്തമാക്കി. സാധാരണ ഇടപാടുകാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ഒരു ശതമാനം അധിക പലിശനിരക്കാണ് എസ്.ബി.ഐ വീകെയര്‍ സ്‌കീം വാഗ്ദാനം ചെയ്യുന്നത്. ഇതു പ്രകാരം 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപത്തിന് 7.50 ശതമാനം പലിശ നേടാം. ബാങ്ക് ശാഖയിലെത്തിയോ നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ യോനോ ആപ്പ് വഴിയോ പദ്ധതിയില്‍ ചേരാം.
Tags:    

Similar News