മിനിറ്റില്‍ 90 ടീഷര്‍ട്ടും 17 ലിപ്സ്റ്റിക്കും വില്‍ക്കുന്ന സുഡിയോയുടെ മാതൃകമ്പനി, ഈ ഓഹരി പരിഗണിക്കാമോ?

ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ട്രെന്റിന് സുഡിയോ,വെസ്റ്റ് സൈഡ്, ഉത്സാ, സമോഹ് എന്നീ ബ്രാന്‍ഡുകള്‍ സ്വന്തം

Update:2024-06-15 16:29 IST

image credit : canva

ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ട്രെന്റ് (Trent Ltd) സുഡിയോ (Zudio) , വെസ്റ്റ് സൈഡ് (Westside) തുടങ്ങിയ പ്രമുഖ വസ്ത്ര ബ്രാന്‍ഡുകള്‍ സ്വന്തമായിട്ടുള്ള കമ്പനിയാണ്. 2023-24 ല്‍ സുഡിയോക്ക് ഒരു മിനിറ്റില്‍ 90 ടീ ഷര്‍ട്ടും 17 ലിപ് സ്റ്റിക്കുകളും വില്‍ക്കാന്‍ സാധിച്ചു, സുഡിയോ ബ്രാന്‍ഡാണ് ട്രെന്റ് കമ്പനിയുടെ പ്രധാന വരുമാന സ്രോതസ്സ്.
1. 2020-24 കാലയളവില്‍ വരുമാനത്തില്‍ 39 ശതമാനവും അറ്റാദായത്തില്‍ 62 ശതമാനവും സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. വില്‍പ്പനയിലും പ്രചാരത്തിലും സുഡിയോയെ കൂടാതെ മറ്റു ബ്രാന്‍ഡുകളായ വെസ്റ്റ് സൈഡ്, ഉത്സാ, സമോഹ് ബ്രാന്‍ഡുകള്‍ക്കും മുന്നേറ്റം നടത്താന്‍ സാധിച്ചു.
2. മൂലധന പ്രവര്‍ത്തി ദിനങ്ങള്‍ (working capital days) 38 ദിവസത്തില്‍ നിന്ന് 28 ദിവസമായി കുറഞ്ഞു. പ്രവര്‍ത്തന മൂലധനം വരുമാനമായി മാറാന്‍ എടുക്കുന്ന സമയമാണ് മൂലധന പ്രവര്‍ത്തി ദിനങ്ങള്‍. ഇന്‍വെന്റ്ററി ദിനങ്ങള്‍ 58 ദിവസമായി കുറഞ്ഞതാണ് കാരണം. ഇന്‍വെന്റ്ററി ദിനങ്ങള്‍ എന്നാല്‍ വില്‍ക്കുന്നതിന് മുന്‍പ് എത്ര ദിവസം കമ്പനി ഉത്പന്നങ്ങള്‍ സൂക്ഷിക്കേണ്ടി വരുന്നതിന്റെ കണക്കാണ്.
3. 2023-24 ല്‍ മൊത്തം 224 സ്റ്റോറുകള്‍ പുതിയതായി ആരംഭിച്ചു. അതില്‍ 193 സുഡിയോ സ്റ്റോറുകള്‍, 18 വെസ്റ്റ് സൈഡ് സ്റ്റോറുകള്‍, 5 ഉത്സ, മൂന്ന് വീതം സ്റ്റാര്‍ സാറാ, മിറ്റ്‌സ്ബു സ്റ്റോറുകള്‍ ഉള്‍പ്പെടും. ഇനി 30 വെസ്റ്റ് സൈഡ് സ്റ്റോറുകള്‍, 200 സുഡിയോ സ്റ്റോറുകള്‍ കൂടി ആരംഭിക്കും.
4. യുവാക്കളെ ആകര്‍ഷിക്കാന്‍ ട്രെന്റ് ബ്രാന്‍ഡുകള്‍ക്ക് സാധിച്ചിട്ടുണ്ട്. 2023-24 അവസാനം ക്യാഷ്, ക്യാഷ് തത്തുല്യമായ ആസ്തികള്‍ 906 കോടി രൂപയായി. അതില്‍ കൂടുതലും ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളിലാണ് നിക്ഷേപിച്ചിരിക്കുന്നത്.
5. സ്റ്റാര്‍ ബസാര്‍ എന്ന പേരില്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്. 2024-25 ല്‍ 25 പുതിയ സ്റ്റോറുകള്‍ ആരംഭിക്കും.
6. സ്റ്റോറുകളില്‍ നിന്ന് മികച്ച ആദായം, ശക്തമായ വളര്‍ച്ച തന്ത്രം അടുത്ത 2-3 വര്‍ഷങ്ങളില്‍ കൂടുതല്‍ വരുമാനം നേടാന്‍ സഹായിക്കും.
7. 2023-24 മുതല്‍ 2025-26 കാലയളവില്‍ വരുമാനത്തില്‍ 36%, നികുതിക്കും പലിശക്കും മുന്‍പുള്ള ആദായത്തില്‍ (EBITDA) 34% സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം- വാങ്ങുക (Buy) ലക്ഷ്യ വില 5838 രൂപ, നിലവില്‍ 5039 രൂപ.
Stock Recommendation by Sharekhan by BNP Paribsa
(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)
Tags:    

Similar News