സ്വര്‍ണം വെറുതേ വെക്കേണ്ട, പണം നേടാം... പക്ഷേ
റിസര്‍വ് ബാങ്കിന്റെ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം ആകര്‍ഷകം, പക്ഷേ ഇക്കാര്യം വിലങ്ങു തടിയായേക്കും
കുതിച്ചുയരുന്ന വില കണക്കിലെടുക്കുമ്പോള്‍ മികച്ചൊരു നിക്ഷേപമാര്‍ഗമാണ് സ്വരണം എന്നതില്‍ സംശയമില്ല. പോര്‍ട്ട്‌ഫോളിയോയില്‍ സ്വര്‍ണം കൂടി ഉള്‍പ്പെടുത്തണമെന്ന് സാമ്പത്തിക വിദഗ്ധര്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുകയും ചെയ്യും. എന്നാല്‍ ഇവര്‍ പറയുന്ന പേപ്പര്‍ ഗോള്‍ഡല്ല പകരം, അസല്‍ സ്വര്‍ണത്തോടാണ് ഇന്ത്യക്കാര്‍ക്ക് പ്രിയം എന്നു മാത്രം. സ്വര്‍ണം ഏറെക്കാലം കൈയില്‍ വെച്ച ശേഷം വില്‍ക്കുകയും അതിലൂടെ ലാഭം നേടുകയും ചെയ്യുന്നവരുണ്ട്. എന്നാല്‍ കൈയില്‍ വെക്കുന്ന സമയം ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചും മറ്റും കൈയില്‍ നിന്ന് പണം നഷ്ടപ്പെടുകയായിരുന്നു ഇതുവരെയും. ഇപ്പോഴിതാ റിസര്‍വ് ബാങ്ക് പുതുക്കിയ പദ്ധതി പ്രകാരം ബാങ്കില്‍ നിക്ഷേപിക്കുന്ന സ്വര്‍ണത്തിന് പലിശ ലഭിക്കാനുള്ള അവസരമൊരുക്കുകയാണ്. ബാങ്ക് സ്ഥിര നിക്ഷേപം പോലെ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീമില്‍ സ്വര്‍ണം നിക്ഷേപിക്കാം. ഓരോ വര്‍ഷവും പലിശ ലഭിച്ചു കൊണ്ടിരിക്കും. കാലാവധിക്ക് ശേഷം പിന്‍വലിക്കുമ്പോള്‍ സ്വര്‍ണമോ തുല്യമായ പണമോ തിരിച്ച് ലഭിക്കുകയും ചെയ്യും.