EP22- 'പിവെറ്റിംഗ്'എന്ത് തന്ത്രമാണ്? അത് നിങ്ങളുടെ ബിസിനസിനെ പരാജയത്തില്‍ നിന്ന് കര കയറ്റുന്നതെങ്ങനെ?
ഡോ. സുധീര്‍ബാബു രചിച്ച 100 ബിസിനസ് തന്ത്രങ്ങള്‍ പോഡ്കാസ്റ്റായി കേള്‍ക്കാം. ഇന്ന് പിവറ്റിംഗ് എന്ന തന്ത്രം.
Listen & Subscribe: Apple Podcasts | Google Podcasts | Amazon Music | Gaana | JioSaavn
ബിസിനസില്‍ തങ്ങളുടെ ഉല്‍പ്പന്നമോ സേവനമോ പരാജയമായി മാറുന്നു എന്ന് കണ്ടാല്‍ സംരംഭകര്‍ എന്ത് ചെയ്യണം? അത്തരം ഉല്‍പ്പന്നങ്ങളും സേവനങ്ങളുമായി മുന്നോട്ട് പോയി വലിയൊരു തോല്‍വിയിലേക്ക് കൂപ്പുകുത്തണോ? അതോ ബുദ്ധിപരമായി പിന്തിരിഞ്ഞ് മറ്റൊന്നിലേക്ക് മാറണോ? ഇത്തരത്തിലുള്ള ആശയക്കുഴപ്പം വരുന്ന സമയത്ത് പ്രയോഗിക്കേണ്ട തന്ത്രമാണ് പിവെറ്റിംഗ്(PIVOTING).