EP25- ഐ ഫോണ്‍ വില്‍ക്കാന്‍ ആപ്പിള്‍ പ്രയോഗിക്കുന്ന തന്ത്രം നിങ്ങള്‍ക്കും പരീക്ഷിക്കാം

പുഷ് സ്ട്രാറ്റജിയിലൂടെ നേടാം അധികം ബിസിനസ്, 100 ബിസ് സ്ട്രാറ്റജിയുടെ ഏറ്റവും പുതിയ പോഡ്കാസ്റ്റ് എപ്പിസോഡ് കേള്‍ക്കൂ.

Update:2022-07-12 16:00 IST


Listen & Subscribe: Apple Podcasts | Google Podcasts | Amazon Music | Gaana | JioSaavn

നിങ്ങള്‍ ടെലിവിഷനില്‍ ഒരു ഉല്‍പ്പന്നത്തിന്റെ പരസ്യം നിരന്തരം കാണുകയാണ്. പത്രമെടുത്ത് നോക്കുമ്പോള്‍ അവിടേയും ഈ ഉല്‍പ്പന്നത്തിന്റെ പരസ്യം. അങ്ങിനെ നോക്കുന്നിടത്തെല്ലാം പരസ്യം തന്നെ. ഉല്‍പ്പന്നം വാങ്ങുവാന്‍ നിങ്ങളെ ഈ പരസ്യങ്ങള്‍ പ്രേരിപ്പിക്കുകയാണ്. പരസ്യങ്ങള്‍ പിന്നില്‍ നിന്നും തള്ളുകയാണ്. പോകൂ, പോകൂ നിങ്ങള്‍ ഈ ഉല്‍പ്പന്നം വാങ്ങൂ. അവ നിങ്ങളെ നിര്‍ബന്ധിക്കുകയാണ്. ഇതൊരു പുഷ് സ്ട്രാറ്റജിയാണ് (Push Strategy).
ആപ്പിളിന്റെ പുതിയ ഐ ഫോണ്‍ വിപണിയിലേക്ക് അവതരിപ്പിക്കപ്പെടുകയാണ്. വലിയ കോലാഹലങ്ങളൊന്നുമില്ല. തകര്‍ത്തു പിടിച്ച പരസ്യങ്ങളില്ല. വളരെ സൗമ്യമായി, ശാന്തമായി ഐ ഫോണ്‍ വിപണിയിലേക്ക് കടന്നുവരുന്നു. എന്നാല്‍ പ്രതികരണമോ, ആവശ്യക്കാരെല്ലാം ഇത് കാത്തിരുന്നു വാങ്ങുന്നു. ഐ-ഫോണ്‍ ആരാധകര്‍ ഉല്‍പ്പന്നത്തെ തേടിയെത്തും. ഉല്‍പ്പന്നം അവരെ തേടിയല്ല എത്തുക. ഈ സ്ട്രാറ്റജി എങ്ങനെ നിങ്ങള്‍ക്ക് അധിക ബിസിനസ് നല്‍കും? കേള്‍ക്കൂ.


Tags:    

Similar News