വമ്പന്‍ ഓഫറുകളുമായി ആമസോണും ഫ്ലിപ്പ്കാര്‍ട്ടും; വിലക്കുറവില്‍ സാധനങ്ങള്‍ സ്വന്തമാക്കാം

ജനുവരി 17 മുതല്‍ ആണ് ഓഫര്‍ വില്‍പ്പന ആരംഭിക്കുന്നത്‌

Update: 2022-01-15 08:04 GMT

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഇ-കൊമേഴ്‌സ് ഭീമന്മാരായ ആമസോണും ഫ്ലിപ്കാര്‍ട്ടും നടത്തുന്ന ഓഫര്‍ സെയില്‍ ജനുവരി 17ന് ആരംഭിക്കും. ഭൂരിഭാഗം കമ്പനികളും കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കൂട്ടിയ സാഹചര്യത്തില്‍ ഓഫര്‍ സെയിലിലൂടെ കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ സ്വന്തമാക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്താം. വസ്ത്രങ്ങള്‍ മുതല്‍ ഗ്രോസറി ഉല്‍പ്പന്നങ്ങള്‍ക്ക് വരെ ഇക്കാലയളിവില്‍ വിലക്കിഴിവ് ലഭിക്കും.

ഫ്ലിപ്പ്കാര്‍ട്ടിന്റെ ബിംഗ് സേവിംഗ്‌സ് ഡേയ്‌സ് ജനുവരി 17 മുതല്‍ 22 വരെയാണ്. ഫ്ലിപ്പ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് ജനുവരി 16 മുതല്‍ ഓഫറുകളിൽ സാധനങ്ങൾ വാങ്ങാം . ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് 80 ശതമാനം വരെ വിലക്കിഴിവ് ഉണ്ടാവും. ലാപ്‌ടോപ്പുകള്‍ക്ക് 40 ശതമാനം വരെയും സ്മാര്‍ട്ട് വാച്ചുകള്‍ക്ക് 60 ശതമാനം വരെയും കിഴുവുകള്‍ ലഭിക്കും. ആപ്പിള്‍, റിയല്‍മി, ഗൂഗില്‍ പിക്‌സല്‍, മോട്ടോ, റെഡ്മി തുടങ്ങിയവയുടെ സ്മാര്‍ട്ട്‌ഫോണുകള്‍ വലിയ ഓഫറുകളില്‍ സ്വന്തമാക്കാം. ഐസിഐസി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഓഫറുകള്‍ക്ക് പുറമെ 10 ശതമാനം അധിക ഇളവും ലഭിക്കും.
ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് സെയില്‍ ജനുവരി 17 മുതല്‍ 20 വരെയാണ്. പ്രൈം അംഗങ്ങള്‍ക്ക് ഒരു ദിവസം മുമ്പ് തന്നെ ഓഫറുകള്‍ ലഭ്യമാകും. പല ഉള്‍പ്പന്നങ്ങള്‍ക്കും 70 ശതമാനം വരെ വിലക്കിഴിവാണ് ആമസോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 10 ശതമാനം അധിക വിലക്കിഴിവും ഉണ്ടാവും. 64,999 രൂപയുടെ വണ്‍പ്ലസ് 9 പ്രൊ സെയിലിന്റെ ഭാഗമായി 54,999 രൂപയ്ക്ക് ലഭിക്കും. മറ്റ് വണ്‍പ്ലസ് ഫോണുകള്‍ക്കും പതിനായിരം രൂപ വരെ കിഴിവ് ലഭിക്കും. സാംസംഗ് ഗ്യാലക്‌സി, ഷവോമി ഫോണുകള്‍ക്കും വലിയ ഓഫറുകളാണ് ആമസോണ്‍ നല്‍കുന്നത്. സ്മാര്‍ട്ട് ടിവി, വാച്ചുകള്‍, ഇയര്‍ബഡുകള്‍, സ്പീക്കറുകള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയ്ക്കും വിലക്കിഴിവുണ്ട്.



Tags:    

Similar News