സ്വര്‍ണവില ഇന്നും താഴേക്ക്, വെള്ളി വില മേലോട്ട്

രാജ്യാന്തര വിലയില്‍ വലിയ മാറ്റമില്ല

Update:2024-02-15 10:27 IST

Image : Canva

സ്വര്‍ണാഭരണം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് നേട്ടവുമായി കേരളത്തില്‍ വില ഇന്നും കുറഞ്ഞു. ഗ്രാമിന് 10 രൂപ താഴ്ന്ന് 5,690 രൂപയായി. 80 രൂപ കുറഞ്ഞ് 45,520 രൂപയിലാണ് പവന്‍ വ്യാപാരം.

18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5 രൂപ കുറഞ്ഞ് 4,715 രൂപയിലെത്തി. അതേസമയം, ഇന്ന് വെള്ളി വില കൂടി. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 76 രൂപയിലാണ് ഇന്ന് കച്ചവടം നടക്കുന്നത്. ഇന്നലെ വെള്ളിക്ക് രണ്ടുരൂപ കുറഞ്ഞിരുന്നു.
വിലക്കുറവിന് പിന്നില്‍
ഔണ്‍സിന് 2,050 ഡോളര്‍ നിലവാരത്തില്‍ നിന്ന് 1,990 ഡോളറിലേക്ക് രാജ്യാന്തര വില കൂപ്പുകുത്തിയ പശ്ചാത്തലത്തിലാണ് ഇന്നലെ കേരളത്തിലെ സ്വര്‍ണവിലയും കുത്തനെ കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നു.

Also Readസ്വര്‍ണം വാങ്ങുന്നവര്‍ക്ക് ആശ്വാസം; ഒരു പവന്‍ ആഭരണത്തിന് ഇന്നത്തെ മാത്രം 'ലാഭം' 500 രൂപയിലധികം
രാജ്യാന്തര തലത്തില്‍ ഡോളറിന്റെ മൂല്യവര്‍ധന, കടപ്പത്രങ്ങളുടെ ആദായനിരക്കിലെ വര്‍ധന (Bond Yield) എന്നിവയാണ് സ്വര്‍ണവിലയെ താഴേക്ക് നയിച്ചത്. നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്ന് പണം പിന്‍വലിച്ച് ഡോളറിലേക്കും കടപ്പത്രങ്ങളിലേക്കും ഒഴുക്കുകയായിരുന്നു.
Tags:    

Similar News