സ്വര്‍ണവില ഇനി എങ്ങോട്ട്? നിരീക്ഷക പ്രവചനം ഇങ്ങനെ

ഇന്ന് കേരളത്തിൽ സ്വർണം, വെള്ളി വിലകളിൽ മാറ്റമില്ല

Update:2024-02-27 11:22 IST

Image : Canva

സംസ്ഥാനത്ത് സ്വര്‍ണം, വെള്ളി വിലകളില്‍ ഇന്ന് മാറ്റമില്ല. രാജ്യാന്തര വിലയും കാര്യമായ ചലനങ്ങളില്ലാതെ തുടരുന്നതാണ് കേരളത്തിലെ വിലയെയും സ്വാധീനിച്ചത്.
ഗ്രാമിന് 5,760 രൂപയിലും പവന് 46,080 രൂപയിലുമാണ് ഇന്ന് സംസ്ഥാനത്ത് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണവിലയും ഗ്രാമിന് 4,775 രൂപയില്‍ തന്നെ തുടരുന്നു. വെള്ളിക്ക് വില ഗ്രാമിന് 76 രൂപ.
വില കുതിച്ചേക്കും
സ്വര്‍ണത്തിന്റെ രാജ്യാന്തരവില ഇപ്പോഴുള്ളത് ഔണ്‍സിന് 2.34 ഡോളര്‍ വര്‍ധിച്ച് 2,033.73 ഡോളറിലാണ്. ഇതേ വിലനിലവാരം അടുത്ത വ്യാപാര സെഷനുകളിലും താഴേക്ക് പോകാതെ നിലനിറുത്താന്‍ സ്വര്‍ണത്തിന് കഴിഞ്ഞാല്‍ വൈകാതെ വില 2,050 ഡോളര്‍ എന്ന പ്രതിരോധനിരക്ക് മറികടന്ന് 2,065 ഡോളര്‍ വരെ എത്തിയേക്കാമെന്നാണ് നിരീക്ഷകര്‍ വാദിക്കുന്നത്.

Also Read : സ്വർണം വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
അതായത്, ആനുപാതികമായി കേരളത്തിലെ സ്വര്‍ണവിലയും ഉയരും. അതേസമയം, രാജ്യാന്തരവില കുതിപ്പ് കൈവിട്ട് 2,016 ഡോളര്‍ നിരക്കിലേക്ക് താഴ്ന്നാല്‍ ഇടിവ് തുടരുമെന്നും 1,977 ഡോളര്‍ വരെ താഴ്‌ന്നേക്കാമെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. നിലവില്‍, വില കൂടുമെന്ന വാദങ്ങള്‍ക്കാണ് പിന്തുണ കൂടുതല്‍. ഫലത്തില്‍, വരുംദിവസങ്ങളില്‍ വില ഉയര്‍ന്നേക്കാം.
Tags:    

Similar News