ഏഴു ലക്ഷം രൂപയില്‍ കൂടുതല്‍ മൊത്തവരുമാനമുണ്ടെങ്കില്‍ റിബേറ്റ് ലഭിക്കുമോ?

7.28 ലക്ഷം രൂപ വരെ ആദായനികുതി ബാധ്യതയില്ലെന്ന് പല കോണുകളില്‍ നിന്നും പരാമര്‍ശമുണ്ടാകുന്നു. മേല്‍ സാഹചര്യത്തില്‍ 2023 ഫൈനാന്‍സ് ആക്റ്റിലെ ബന്ധപ്പെട്ട വകുപ്പ്/വകുപ്പുകള്‍ പരിശോധിക്കുന്നു.

Update:2023-04-18 17:25 IST
Image : Canva

നികുതി ഭാരം ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ 2020 ലെ ബജറ്റിലാണ് സര്‍ക്കാര്‍ പുതിയ നികുതി വ്യവസ്ഥ അവതരിപ്പിച്ചത്. എന്നിട്ടും നികുതിദായകരില്‍ ഭൂരിഭാഗവും പഴയ വ്യവസ്ഥയാണ് തുടര്‍ന്നത്. ഈ സാഹചര്യത്തിലാണ് പുതിയത് ആകര്‍ഷകമാക്കാന്‍ ബജറ്റില്‍ അതിനുമാത്രം നികുതിയിളവ് പ്രഖ്യാപിച്ചത്. ഏഴ് ലക്ഷം രൂപവരെയുള്ള വരുമാനക്കാരെ നികുതിയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു.

പുതിയ വ്യവസ്ഥ പ്രകാരം ജനങ്ങളുടെ കൈവശം കൂടുതല്‍ പണം ഉണ്ടാകുമെന്നത് വാസ്തവമാണ്. ഈ പണം സ്വാഭാവികമായും വിപണിയിലേയ്ക്കും അതിലൂടെ നികുതിയായി സര്‍ക്കാരിന്റെ ഖജനവിലേയ്ക്കുമെത്തുമെന്നുമാണ് നിരീക്ഷണം. നികുതിയിളവ് വലിയ ആകര്‍ഷണമായി തോന്നുകയും ചെയ്യും. പുതിയ വ്യവസ്ഥ പ്രകാരം നികുതി കണക്കുകൂട്ടലും റിട്ടേണ്‍ നല്‍കലുമെല്ലാം ലളിതമാകേണ്ടതാണ്. എന്നാല്‍ പഴയും പുതിയതും കൂടിക്കലര്‍ന്ന് നികുതി വ്യവസ്ഥ ഇപ്പോള്‍ അതിസങ്കീര്‍ണ പ്രക്രിയയായി മാറിയിരിക്കുന്നു. ഇതാ നികുതി കണക്കാക്കുന്നതെങ്ങനെയെന്ന് നോക്കാം. ഇളവുകൾ കണക്കാക്കുന്നതും.


ഈ വര്‍ഷത്തെ ഫൈനാന്‍സ് ആക്റ്റ് അനുസരിച്ച് വകുപ്പ് 115 BAC അനുസരിച്ചുള്ള പുതിയ രീതിക്കനുസരിച്ചിട്ടാണ് ആദായ നികുതി കണക്ക് കൂട്ടുന്നത് പഴയരീതി തുടരണമെങ്കില്‍ ഓപ്ഷന്‍ കൊടുത്തിരിക്കണം.


പുതിയ രീതിക്കനുസരിച്ച് ഏഴ് ലക്ഷം രൂപവരെ ആദായ നികുതി അടയ്‌ക്കേണ്ടതില്ല. മൊത്തവരുമാനം ഏഴ് ലക്ഷം രൂപയില്‍ കൂടിയാല്‍ താഴെപ്പറയും പ്രകാരം ആദായ നികുതി ബാധ്യത വരുന്നതാണ്. (2023 ഫിനാന്‍സ് ബില്‍ അനുസരിച്ച്)

1. 3 ലക്ഷം രൂപ വരെ - നികുതിയില്ല

2. 3 ലക്ഷം മുതല്‍ 6 ലക്ഷം രൂപവരെ - 5%

3. 6 ലക്ഷം മുതല്‍ 9 ലക്ഷം വരെ - 10 %

4. 9 ലക്ഷം മുതല്‍ 12 ലക്ഷം വരെ - 20%

5. 12 ലക്ഷം മുതല്‍ 15 ലക്ഷം വരെ - 20%

6. 15 ലക്ഷത്തിന് മുകളില്‍ - 30%

എന്നാല്‍ 2023 ലെ ഫൈനാന്‍സ്  ആക്റ്റില്‍ വകുപ്പ് 87 A യില്‍ ഒരു ഭേദഗതി വരുത്തിയിട്ടുണ്ട്. പ്രസ്തുത ഭേദഗതി അനുസരിച്ച് താഴെപ്പറയുന്ന രീതിയിലാണ് ആദായ നികുതി ഇളവ് ലഭിക്കുക.

(1) മൊത്തവരുമാനം (Total Income) ഏഴ് ലക്ഷം രൂപ വരെ നികുതിയില്ല. മൊത്ത വരുമാനം എന്നാല്‍ ചാപ്റ്റര്‍ VI/A (വരുപ്പ് 80 C, 80 D, 80G etc) കിഴിവുകള്‍ക്ക് ശേഷമുള്ള വരുമാനമാണ്. ആദായ നികുതി ബാധ്യത പൂജ്യമാണ്.

(2) ഏകദേശ മൊത്ത വരുമാനം (Total Income) 7,28,000 രൂപ ഉള്ളവര്‍ക്ക് ആദായനികുതിയില്‍ ഇളവ് ലഭിക്കുന്നതാണ്. ഈ  ഇളവ് വ്യക്തമാക്കുന്നതിന് ഒരു പട്ടിക താഴെ ചേര്‍ക്കുന്നു.





 ഇവിടെ നൽകിയിരിക്കുന്ന  പട്ടികയില്‍ നിന്നും 7,28,000 രൂപയ്ക്ക്  മുഴുവനായും ആദായ നികുതി ഇളവ് ലഭിക്കുന്നില്ല. ആനുപാതികമായ ഇളവ് ലഭിക്കുന്നു.

Tags:    

Similar News