പുതിയ ഫോം 16: മാറ്റങ്ങൾ എന്തൊക്കെ 

Update: 2019-06-18 05:45 GMT

എല്ലാ വർഷവും തൊഴിലുടമ ജീവനക്കാർക്ക് കൈമാറുന്ന ഒരു രേഖയാണ് ഫോം 16. ആ വർഷം നൽകിയ ശമ്പളത്തിന്റേയും അതിന്മേൽ ഈടാക്കിയിട്ടുള്ള ആദായനികുതിയുടെയും രേഖയാണിത്. ആദായ നികുതി നല്‍കുന്ന സാമ്പത്തിക വര്‍ഷത്തിന് തൊട്ടുശേഷമുള്ള ജൂണ്‍ 15നു മുമ്പായി ഇവ കൈമാറണമെന്നാണ് ചട്ടം.

ഈ ഫോമിന് രണ്ട് ഭാഗങ്ങളുണ്ട്: പാർട്ട് എ, പാർട്ട് ബി. തൊഴിലുടമ, ജീവനക്കാരൻ, തൊഴിൽ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് പാർട്ട് എ യിൽ നൽകേണ്ടത്. പാർട്ട് ബിയിൽ ശമ്പളം, ഡിഡക്ഷൻ, നികുതിയിളവുള്ള അലവൻസുകൾ എന്നിവയാണ് രേഖപ്പെടുത്തുക.

പ്രത്യക്ഷ നികുതി വകുപ്പ് ഈയിടെ പുതുക്കിയ ഫോം 16 നോട്ടിഫൈ ചെയ്തിരുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ടിഡിഎസ് റിട്ടേൺ തൊഴിലുടമകൾ സമർപ്പിക്കേണ്ടത് ഈ പുതുക്കിയ ഫോമിന്റെ അടിസ്ഥാനത്തിലായിരുന്നു.

കൂടുതൽ വിവരങ്ങൾ നൽകണം

  • പാർട്ട് ബിയിൽ ഇനി കൂടുതൽ വിവരങ്ങൾ നൽകണം. പുതിയ ഫോർമാറ്റിൽ, എൽടിഎ, എച്ച്ആർഎ മുതലായ, ആദായനികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ട അലവന്‍സുകളുടെ (സെക്ഷൻ 10) കൂടുതൽ വിവരങ്ങൾ ചേർക്കണം. സെക്ഷൻ 80സി, 80യു എന്നിവയനുസരിച്ചുള്ള ഡിഡക്ഷനുകളുടെ വിവരങ്ങൾ പ്രത്യേകം പ്രത്യേകം ചേർക്കണം. മുൻപ് ഇവ പ്രത്യേക ഫോർമാറ്റിൽ നൽകേണ്ടിയിരുന്നില്ല.
  • കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച 40,000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനായി പ്രത്യേക വരി പുതിയ ഫോം 16ല്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
  • മുൻപ് ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നുള്ള ശമ്പളത്തെ കുറിച്ചുള്ള വിവരങ്ങളും പ്രത്യേകമായി ചേർക്കണം.
  • വീട് മുതലായ പ്രോപ്പർട്ടികളിൽ നിന്നുള്ള വരുമാനം, മറ്റ് സോഴ്സുകളിൽ നിന്നുള്ള വരുമാനം എന്നിവ ജീവനക്കാർ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവ പ്രത്യേക ഫോർമാറ്റിൽ നൽകാൻ പുതിയ ഫോം ആവശ്യപ്പെടുന്നുണ്ട്.
  • മറ്റ് തൊഴിലുടമകളിൽ നിന്നുള്ള വരുമാനം പുതിയ ഫോമിൽ ഉൾപ്പെടുത്തണം.
  • മാത്രമല്ല, ഫോം 16ന്റെ പാർട്ട് ബി TRACES പോർട്ടലിൽ നിന്ന് തന്നെ ഡൗൺലോഡ് ചെയ്യണം. മുൻപ് ഫോം 16 TRACES ൽ നിന്ന് ഡൗൺലോഡ് ചെയ്തതിന് ശേഷം പാർട്ട് ബി ഒരു തേർഡ് പാർട്ടി സോഫ്റ്റ് വെയറിൽ ഇന്നും ഇഷ്യൂ ചെയ്യുകയായിരുന്നു പതിവ്.

2019-20 അസെസ്മെന്റ് വർഷത്തേക്കുള്ള ഇന്‍കം ടാക്‌സ് റിട്ടേണ്‍ (ITR) ഫോമുകളിൽ വരുത്തിയ മാറ്റങ്ങള്‍ക്കനുസൃതമായാണ് ഫോം 16 പുതുക്കിയിരിക്കുന്നത്.

 

Dhanam Online സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ - http://bit.ly/2IjKw5Z OR send 'START' to +49 1579 2369 680

Similar News