സംരംഭങ്ങളുടെ ഇന്‍കം ടാക്‌സ് സമര്‍പ്പിക്കാനുള്ള അവസാനതീയതി നീട്ടി

ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള കാലാവധി ഒക്‌റ്റോബര്‍ 31 ന് അവസാനിക്കാനിരിക്കവെയാണ് തീരുമാനം

Update: 2022-10-27 10:14 GMT

സംരംഭങ്ങള്‍ക്ക് 2022-23 അസസ്മെന്റ് വര്‍ഷത്തേക്കുള്ള ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടി കേന്ദ്ര ധനമന്ത്രാലയം. ബുധനാഴ്ച പുറത്തുവിട്ട അറിയിപ്പു പ്രകാരം അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യേണ്ട കമ്പനികള്‍ക്ക് ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി നവംബര്‍ 7 വരെ നീട്ടിയിട്ടുണ്ട്. ഒക്ടോബര്‍ 31 ആയിരുന്നു അവസാനതീയതി.

ഒരാഴ്ച കൂടിയാണ് ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമയം നീട്ടിനല്‍കിയിരിക്കുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി കഴിഞ്ഞ മാസം നീട്ടിയതിനാല്‍ ഐടിആര്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതിയും നീട്ടിയതായിട്ടാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) വിജ്ഞാപനത്തില്‍ അറിയിച്ചത്.

'CBDT... extends the due date of furnishing of Return of Income under sub-section (1) of section 139 of the Act for the Assessment Year 2022-23, which is October 31, 2022... to November 7, 2022,' ഇതാണ് സിബിഡിറ്റി വിജ്ഞാപനം.

 ഓഡിറ്റ് റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിൽ നികുതിദായകർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി നീട്ടിയത് എന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് പ്രസ്താവനയിൽ പറഞ്ഞു. ആഭ്യന്തര കമ്പനികൾ 2021-2022 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേണുകൾ നവംബർ 7നകം സമർപ്പിക്കേണ്ടതുണ്ട്.

രാജ്യത്തെ കമ്പനികൾ 2021- 22 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേണുകൾ ഒക്ടോബർ 31- നകം സമർപ്പിക്കേണ്ടതുണ്ട്. അതേസമയം, ട്രാൻസ്ഫർ പ്രൈസിംഗ് മാനദണ്ഡങ്ങൾക്ക് വിധേയമായ കമ്പനികൾക്ക് ഐടിആർ ഫയൽ ചെയ്യാനുള്ള അവസാന തീയതി നവംബർ 30 ആണ്.

ഉത്സവ സീസണിൽ തിരക്കുകളോടെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിലൂടെയുള്ള തെറ്റുകൾ ഒഴിവാക്കാൻ ഈ സാവകാശം സഹായിക്കും എന്ന് വിപണി വിദഗ്ദർ ചൂണ്ടിക്കാട്ടി

Tags:    

Similar News