ജിഎസ്ടി ലേറ്റ് ഫീസിലെ ഇളവ് ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് എങ്ങനെ പ്രയോജനപ്പെടും?

കുറഞ്ഞ വിറ്റുവരവുകാര്‍ പ്രതിമാസം 500 രൂപ നിരക്കില്‍ മാത്രം ലേറ്റ് ഫീസ് അടച്ചാല്‍ മതിയാകും. അറിയാം.

Update:2021-07-03 17:35 IST

ജിഎസ്ടി 3 ബി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ക്കായി അനുവദിച്ച ലേറ്റ് ഫീസ് ഇളവ് ഓഗസ്റ്റ് 31 വരെ നീട്ടിയതായി വാര്‍ത്ത വന്നിരുന്നതാണ്. എന്നിരുന്നാലും ചെറുകിട ഇടത്തരം സംരംഭകര്‍ക്കും വിറ്റുവരവു കുറഞ്ഞവര്‍ക്കും ലേറ്റ് ഫീസ് സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ശ്രദ്ധിച്ചാല്‍ ഒരു ലക്ഷം വരെ ലാഭിക്കാന്‍ കഴിയും. ജിഎസ്ടി രജിസ്ട്രേഷന്‍ എടുത്ത ശേഷം വിവിധ കാരണങ്ങളാല്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയാതിരിക്കുന്ന അര ലക്ഷത്തോളം പേര്‍ക്ക് ഈ ഇളവു സഹായകമാകും. റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവരുടെ ലേറ്റ് ഫീസ് ഇളവ് ഒറ്റനോട്ടത്തില്‍

2017 ജൂലൈ മുതല്‍ 2021 ഏപ്രില്‍ വരെ ജിഎസ്ടി 3ബി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്കാണ് ലേറ്റ് ഫീസ് ിളവ്.
ഇളവ് ഓഗസ്റ്റ് 31 വരെയാണ് നീട്ടിയിരിക്കുന്നത്.
2017 ജൂലൈ മുതല്‍ 2021 ഏപ്രില്‍ വരെ വിറ്റുവരവ് ഇല്ലാത്തവര്‍ (നില്‍ റിട്ടേണ്‍) പ്രതിമാസം 500 രൂപ നിരക്കില്‍ മാത്രം ലേറ്റ് ഫീ അടച്ചാല്‍ മതിയാകും.
ചെറുകിടക്കാര്‍ക്കും വിറ്റുവരവ് ഇല്ലാത്തവര്‍ക്കും പരമാവധി 6000 രൂപ മാത്രമേ അടയ്‌ക്കേണ്ടി വരൂ.
മുന്‍ സാമ്പത്തിക വര്‍ഷം ഒന്നരക്കോടി വരെ വിറ്റുവരവുള്ളവര്‍ക്ക് പ്രതിമാസം പരമാവധി 2000 രൂപയും ഒന്നരക്കോടി മുതല്‍ 5 കോടി വരെ വിറ്റുവരവുള്ളവര്‍ക്ക് പരമാവധി 5000 രൂപയും പ്രതിമാസം ലേറ്റ് ഫീസായി അടയ്ക്കണം.


Tags:    

Similar News