ആദായ നികുതി: ഡിസംബറില്‍ മാത്രം ഫയല്‍ ചെയ്തത് 11.68 ലക്ഷത്തിലേറെ റിട്ടേണുകള്‍

2020-21 സാമ്പത്തിക വര്‍ഷത്തില്‍ ആകെ നടന്നത് 4.43 കോടി റിട്ടേണ്‍ ഫയലിംഗുകള്‍.

Update: 2021-12-27 11:29 GMT

2020-21 സാമ്പത്തിക വര്‍ഷത്തില്‍ ആകെ രാജ്യത്ത് ഫയല്‍ ചെയ്യപ്പെട്ട ആദായ നികുതി റിട്ടേണുകള്‍ (ഐടിആര്‍) 4.43 കോടിയെന്ന് റിപ്പോര്‍ട്ട്. ഇതില്‍ ഡിസംബര്‍ 25 വരെ 11.68 ലക്ഷത്തിലധികം റിട്ടേണുകള്‍ സമര്‍പ്പിച്ചതായാണ് നികുതി വകുപ്പിന്റെ റിപ്പോര്‍ട്ട്. 2021 ഡിസംബര്‍ 25 വരെ (2021-22 മൂല്യനിര്‍ണയ വര്‍ഷം) ഫയല്‍ ചെയ്ത 2.41 കോടി ITR-1, 1.09 കോടി ITR-4 എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഡിസംബര്‍ 25 വരെ ആകെ 4,43,17,697 റിട്ടേണുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 11,68,027 റിട്ടേണുകള്‍ മാത്രം ഒറ്റ ദിവസത്തില്‍ ഉണ്ടായതായും നികുതി വകുപ്പിന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു.
ഇതാണ് ഇന്‍കം ടാക്‌സ് വകുപ്പ് പുറത്തുവിട്ട റിട്ടേണ്‍ ഫയലിംഗിന്റെ വിശദാംശങ്ങള്‍ ചുവടെ:




 


Tags:    

Similar News