ആദായ നികുതിയുമായി ബന്ധപ്പെട്ട പുതിയ ടിഡിഎസ് (TDS) 194 R സോഷ്യല്‍ മീഡിയ താരങ്ങളെ ബാധിക്കുമോ?

2022 ജൂലായ് ഒന്നുമുതല്‍ '194R' എന്ന ഒരു പുതിയ ടിഡിഎസ്(TDS) ഈടാക്കാന്‍ നികുതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ജൂണ്‍ 16ാം തീയതി CBDT ഇതു സംബന്ധിച്ച് സര്‍ക്കുലറും പുറത്തിറക്കി. ഇതില്‍ ടിഡിഎസ് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Update:2022-06-21 13:09 IST

2022 ജൂലായ് ഒന്നുമുതല്‍ '194R' എന്ന ഒരു പുതിയ ടിഡിഎസ്(TDS) ഈടാക്കാന്‍ നികുതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ജൂണ്‍ 16ാം തീയതി CBDT ഇതു സംബന്ധിച്ച് സര്‍ക്കുലറും പുറത്തിറക്കി. ഇതില്‍ ടിഡിഎസ് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

2022 ലെ ഫിനാന്‍സ് ആക്റ്റിലാണ് (Finance Act) '194R' എന്ന വകുപ്പിനെ സംബന്ധിച്ച പരാമര്‍ശമുള്ളത്. ഏതെങ്കിലുമൊരു പെര്‍ക്വിസിറ്റ്(പണമായിട്ടോ അല്ലാതെയോ കൊടുക്കുന്ന മെച്ചം) റസിഡന്റ് ആയിട്ടുള്ള ഒരുവ്യക്തിക്ക് ലഭ്യമാക്കുകയാണെങ്കില്‍ അടുത്തമാസം ഒന്നാം തീയതി മുതല്‍ ലഭ്യമാകുന്ന വ്യക്തി ടിഡിഎസ് ആയി 10% ഗവണ്‍മെന്റിലേക്ക് അടച്ചിരിക്കണം.

ഒരു സാമ്പത്തികവര്‍ഷം ലഭ്യമാകുന്ന വ്യക്തി 10% ടിഡിഎസ് ഈടാക്കിയിട്ട് ഗവണ്‍മെന്റിലേക്ക് അടച്ചിരിക്കണം. ഒരു സാമ്പത്തിക വര്‍ഷം ലഭ്യമാക്കുന്ന മൊത്തം പെര്‍ക്വിസിറ്റ് തുട 20000 രൂപയില്‍ കൂടിയാല്‍ മാത്രമാണ് ഇങ്ങനെ ചെയ്യേണ്ടി വരുന്നത്.

കൂടാതെ ഒരു കോടിയില്‍ കൂടുതല്‍ മൊത്ത വില്‍പ്പന/ മൊത്തം വരുമാന ഇല്ലാത്ത വ്യക്തികള്‍(Individuals) ഈ പുതിയ വകുപ്പ് അനുസരിച്ച് ടിഡിഎസ് (TDS) ഈടാക്കുവാന്‍ പാടില്ല. സെയില്‍സ് ഡിസ്‌കൗണ്ട് (Sales Discount) ക്യാഷ് ഡിസ്‌കൗണ്ട്, റിബേറ്റ് എന്നിവയുടെ മേല്‍'194R' അനുസരിച്ച് ടിഡിഎസ് ഈടാക്കുവാന്‍ പാടില്ല.

എന്നാല്‍ താഴെപ്പറയുന്ന സാഹചര്യങ്ങളില്‍ '194R' ബാധകമാണ്. (വില്‍പ്പന കൂട്ടുന്നതിന് വേണ്ടി കൊടുക്കുമ്പോള്‍)

a)ടിവി,കാര്‍,സ്വര്‍ണപ്പണയം, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവ വില്‍പ്പന കൂട്ടുന്നതിന് വേണ്ടി ഇന്‍സെന്റീവുമായി കൊടുക്കുമ്പോള്‍.

b) വിനോദയാത്ര(Trip) സ്‌പോണ്‍സര്‍ ചെയ്യുമ്പോള്‍.

c) ഒരു പരിപാടിയുടെ ടിക്കറ്റ് സൗജന്യമായി കൊടുക്കുമ്പോള്‍.

d) മരുന്നുകള്‍ ഡോക്റ്റര്‍മാര്‍ക്ക് സൗജന്യമായി കൊടുക്കുമ്പോള്‍.

മേല്‍സാഹചര്യത്തില്‍, ആദായനികുതിയുമായി ബന്ധപ്പെട്ട പുതിയ ടിഡിഎസ് (TDS), 194R സോഷ്യല്‍മീഡിയ താരങ്ങളെ ബാധിക്കുമോ? ഇല്ലയോ?

ബന്ധപ്പെട്ട നോട്ടിഫിക്കേഷന്‍ വിശകലനം ചെയ്യുന്നു.

പല കമ്പനികളും(ഉല്‍പ്പാദന കമ്പനികള്‍) അവരുടെ ഉല്‍പ്പന്നങ്ങളെക്കാള്‍ സോഷ്യല്‍മീഡിയ താരങ്ങള്‍ക്ക് നല്‍കിയിട്ട് ആ ഉല്‍പ്പന്നങ്ങളെ സംബന്ധിച്ച് ഓഡിയോ/ വീഡിയോ പരിപാടികള്‍ ചെയ്തിട്ട് സോഷ്യല്‍മീഡിയ പ്‌ളാറ്റ്‌ഫോമില്‍ അപ്ലോഡ് ചെയ്യാന്‍ ആവശ്യപ്പെടുന്നു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ '194R' ബാധകമോ?

അതാത് സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ട് മാത്രമാണ് ഇതിനുള്ള ഉത്തരം കണ്ടുപിടിക്കാന്‍ സാധിക്കുന്നത്. കാര്‍, മൊബൈല്‍ ഫോണ്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, തുടങ്ങിയവ സോഷ്യല്‍മീഡിയാ താരങ്ങള്‍ ഓഡിയോ, വീഡിയോ പരിപാടികള്‍ ചെയ്തതിന് ശേഷം കമ്പനിക്ക് തന്നെ തിരിച്ചു നല്‍കിയാല്‍ '194R' അനുസരിച്ച് ടിഡിഎസ് ഇടാക്കാന്‍ പാടില്ല.

എന്നാല്‍ മേല്‍പ്പറഞ്ഞ വസ്തുക്കള്‍, സോഷ്യല്‍മീഡിയ തീരങ്ങള്‍ ഓഡിയോ/ വീഡിയോ പരിപാടികള്‍ ചെയ്തതിന് ശേഷം കമ്പനിക്ക് തിരിച്ചുനല്‍കിയില്ലെങ്കില്‍ ആദായ നികുതി വകുപ്പിലെ '194R' അനുസരിച്ച് ടിഡിഎസ് ഈടാക്കിയിട്ട് ഗവണ്‍മെന്റിലേക്ക് അടച്ചിരിക്കണം.

'194R' എന്ന വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ താഴെ ചേര്‍ക്കുന്നു:

1)ടിഡിഎസ് ഈടാക്കുവാന്‍ വേണ്ടത്ര പണം കൊടുക്കുന്ന പെര്‍ക്വിസിറ്റില്‍ ഇല്ലെങ്കില്‍, ഈ പെര്‍ക്വിസിറ്റ് കൈപ്പറ്റുന്ന വ്യക്തി ടിഡിഎസ് തുക ആദായ നികുതി വകുപ്പിന്റെ അക്കൗണ്ടിലേക്ക് അടച്ചു എന്ന കാര്യം ഉറപ്പാക്കിയതിന് ശേഷം മാത്രമാണ് പെര്‍ക്വിസിറ്റ് അനുവദിക്കാന്‍ കഴിയുന്നത്.

2) കണ്‍സള്‍ട്ടന്റിന്റെ യാത്രാ ചെലവ് കമ്പനി നല്‍കിയാലും '194R' ബാധകമാണ്.

Tags:    

Similar News