ആദായനികുതി വകുപ്പ് 11 മാസത്തിനിടെ തിരിച്ചുനല്‍കിയത് 1.98 ലക്ഷം കോടി രൂപ

1.92 കോടി നികുതിദായകര്‍ക്ക് വ്യക്തിഗത ആദായനികുതി റീഫണ്ടായി 70,572 കോടി രൂപയാണ് നല്‍കിയത്

Update: 2021-03-04 05:15 GMT

നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ 1.95 കോടി നികുതിദായകര്‍ക്ക് 1.98 ലക്ഷം കോടി രൂപയുടെ റീഫണ്ട് നല്‍കിയതായി ആദായനികുതി വകുപ്പ് അറിയിച്ചു. ഇതില്‍ 1.92 കോടി നികുതിദായകര്‍ക്ക് വ്യക്തിഗത ആദായനികുതി റീഫണ്ടായി 70,572 കോടി രൂപയാണ് നല്‍കിയത്. അതേസമയം 2.19 ലക്ഷം കേസുകളില്‍ 1.27 ലക്ഷം കോടി രൂപയുടെ കോര്‍പ്പറേറ്റ് നികുതി റീഫണ്ടുകളും നല്‍കി.

'2020 ഏപ്രില്‍ 1 മുതല്‍ 2021 ഫെബ്രുവരി 28 വരെ സിബിഡിടി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ്) 1.95 കോടിയിലധികം നികുതിദായകര്‍ക്ക് 1,98,106 കോടി രൂപയുടെ റീഫണ്ട് നല്‍കി' ആദായ നികുതി വകുപ്പ് ട്വീറ്റിലൂടെ അറിയിച്ചു.


Tags:    

Similar News