ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ഡിസംബര്‍ 27

Update: 2019-12-27 04:46 GMT

  1. ജി എസ് ടി പരാതി പരിഹാര സമിതികള്‍ക്കു രൂപം നല്‍കും

ജി എസ് ടി സംബന്ധിച്ച പരാതികള്‍ക്കു പരിഹാരം തേടാന്‍ ഔദ്യോഗിക സമിതികള്‍ക്കു രൂപം നല്‍കുന്നതിന് കേന്ദ്ര ധനകാര്യ വകുപ്പ് നീക്കം തുടങ്ങി.ജി എസ് ടി കൗണ്‍സിലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഉന്നതോദ്യാഗസ്ഥരെ ഉള്‍പ്പെടുത്തി മേഖലാ, സംസ്ഥാന സമിതികള്‍ രൂപീകരിക്കുന്നത്.

2. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ എയര്‍ ഇന്ത്യയുടെ കരിമ്പട്ടികയില്‍

പത്തുലക്ഷം രൂപയ്ക്കുമേല്‍ ടിക്കറ്റ് നിരക്ക് കുടിശികയാക്കിയ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളെ എയര്‍ ഇന്ത്യ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. സി.ബി.ഐ., എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി), കസ്റ്റംസ് കമ്മിഷണര്‍മാര്‍, കണ്‍ട്രോളര്‍ ഓഫ് ഡിഫന്‍സ് അക്കൗണ്ട്സ്, ബി.എസ്.എഫ് തുടങ്ങിയവയാണ് കരിമ്പട്ടികയിലുള്ളത്.ഇവയെല്ലാം കൂടി എയര്‍ ഇന്ത്യയ്ക്ക് നല്‍കാനുള്ള കുടിശിക 268 കോടി രൂപയാണ്.

3. ഇന്ത്യയില്‍ മൊബൈല്‍ ഡാറ്റ ഉപയോഗം വന്‍ ഉയരങ്ങളിലേക്ക്

ഇന്ത്യയില്‍ മൊബൈല്‍ ഡാറ്റ ഉപയോഗം വന്‍ ഉയരങ്ങളിലേക്ക് കുതിക്കുന്നതായി ട്രായിയുടെ റിപ്പോര്‍ട്ട്. 2014ല്‍ ഇന്ത്യക്കാര്‍ 828 മില്യണ്‍ ജിബി ഡാറ്റയാണ് ഉപയോഗിച്ചത്. 2018ല്‍ ഇത് 46,404 മില്യണിലെത്തി. ഈ വര്‍ഷം ഉപയോഗം 70,000 മില്യണ്‍ ജിബി കടന്നേക്കും. 66.48 കോടി മൊബൈല്‍ ഡാറ്റ വരിക്കാരാണ് ഇന്ത്യയിലുള്ളത്.

4. വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത് ഒരു ലക്ഷം കോടി രൂപ.

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഈ വര്‍ഷം ഇതുവരെ രാജ്യത്തെ ഓഹരി വിപണിയില്‍ നിക്ഷേപിച്ച തുക 99,966 കോടി(14.2 ബില്യണ്‍ ഡോളര്‍) രൂപ്. ആറുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തുകയാണിത്. നിക്ഷേപമേറെയും ലാര്‍ജ് ക്യാപ് വിഭാഗത്തിലെ മികച്ച ഓഹരികളിലായിരുന്നു.2013 കലണ്ടര്‍ വര്‍ഷത്തിലാണ് ഇതില്‍ കൂടുതല്‍ നിക്ഷേപമെത്തിയത്. 1,10,000 കോടി രൂപ.

5. റെയില്‍വേ കാറ്ററിംഗ് നിരക്കുയര്‍ത്തി

ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് സേവനങ്ങളുടെ മെനുവും നിരക്കും പരിഷ്‌കരിച്ചു. ഐആര്‍സിടിസിയുടെയും താരിഫ് കമ്മറ്റിയുടേയും നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്താണ് നിരക്കില്‍ മാറ്റം വരുത്തിയതെന്ന് റെയിവേ മന്ത്രാലയം അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News